pic

മുംബയ്: മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എന്‍.സി.പി മന്ത്രിക്കും അഞ്ച് ജീവനക്കാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് എത്തുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും മൂവായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 152 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.