pic

ദുബായ്: ഗൾഫിൽ കൊവിഡ് രോഗികളുടെ എണ്ണം 3,03,131 ആയി. 198,831 പേർക്ക് രോഗം മാറി. 1,614 പേർ മരിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലായി വ്യാഴാഴ്ച മാത്രം 56 പേർ മരിച്ചു. സൗദിയിൽ 38 പേരും ഒമാനിൽ ആറും കുവൈറ്റിൽ നാലും ബഹ്‌റൈനിലും ഖത്തറിലും മൂന്നു പേർ വീതവും യു.എ.ഇയൽ രണ്ടു പേരുമാണ് ഇന്നലെ മരിച്ചത്.

സൗദിയിൽ 3733 പേർക്ക് പുതുതായി രോഗം കണ്ടെത്തി. കർഫ്യൂ ഇളവിന് ശേഷം സൗദിയിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഖത്തറിൽ 1,476 പേർക്കും ഒമാനിൽ 1,067 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒമാനിൽ രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണം വർദ്ധിക്കുകയാണ്. കുവൈറ്റിൽ 609, യു.എ.ഇയിൽ 479, ബഹ്‌റൈനിൽ 468 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.