pr
pr

നീണ്ട എട്ടു മാസങ്ങൾക്കു ശേഷം നടൻ പൃഥ്വിരാജ് തന്റെ നീട്ടി വളർത്തിയ താടിയും മുടിയും നീക്കി. ഭാര്യ സുപ്രിയയ്‌ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ച്‌കൊണ്ട് പൃഥ്വി തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.ഷൂട്ടിംഗിന് വേണ്ടി മെലിഞ്ഞുണങ്ങിയ പൃഥ്വി ഇപ്പോൾ തന്റെ പഴയ ഫിറ്റ്‌നെസ് വീണ്ടെടുത്തു. 'ജിം ബോഡി വിത്ത് നോ താടി'എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ സുപ്രിയക്കൊപ്പമുള്ള ഫോട്ടോ പൃഥ്വി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കഴിഞ്ഞ മാർച്ചിലാണ് താരം ജോർദാനിലേക്ക് ആടുജീവിതം ഷൂട്ടിങ്ങിനായി പോയത്. എന്നാൽ കോവിഡ് മൂലം പൃഥ്വിയും അണിയറപ്രവർത്തകരും അവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് മെയ് 22ന് നാട്ടിലെത്തിയ താരം ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി താരം കുടുംബത്തോടൊപ്പം ചേർന്നത്.