മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ ലോക്ക് ഡൗണിലെ ആദ്യ ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. പാരമ്പര്യ വസ്ത്രരീതിയിൽ അതീവ സുന്ദരിയായിട്ടാണ് നവ്യ ചിത്രത്തിലുള്ളത്. മഞ്ഞ കസവ് സാരിയ്ക്കൊപ്പം ഡിസെെനർ പിങ്ക് ബ്ളൗസാണ് ധരിച്ചിരിക്കുന്നത്.
ചിത്രത്തിൽ ഓപ്പൺ ഹെയർസ്റ്റയിലിൽ, കേൾസ് ഉപയോഗിച്ച് മുടിയഴകിന്റെ വശ്യത ഒന്നുകൂടെ കൂട്ടിയിരുന്നു. പതിവിൽ നിന്ന് വ്യത്യസ്ഥമായി പിങ്ക് പൊട്ട് അണിഞ്ഞാണ് അവർ ക്യാമറയ്ക്ക് മുന്നിലെത്തിയത്. നടി തന്നെയാണ് തന്റെ ഫോട്ടോ ഷൂട്ട് ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഷെയർ ചെയ്തത്.