'യൂണിയൻ ജാക്ക് ഡൗൺ ഡൗൺ...
കോൺഗ്രസ് ഫ്ളാഗ് അപ് അപ്...
ഞങ്ങളുറക്കെ മുദ്റാവാക്യംവിളിച്ചു.
അന്ന് ഞങ്ങൾ മധുര അമേരിക്കൻ കോളേജിലെ വിദ്യാർത്ഥികൾ
ജില്ലാ കോടതി പിക്കറ്റു ചെയ്തു. പോലീസ് ഞങ്ങളെ കയ്യാമം വച്ചു കൊണ്ടു
പോയി. തുടർന്ന് ആറു മാസം ജയിൽ ജീവിതം. കോളേജിൽ നിന്നു ഡീബാർ ചെ
യ്ത എന്നെ രാജാജിയുടെ ശുപാർശയിലാണു തിരിച്ചെടുത്തത്'. ഇടയ്ക്കു കയറി
എന്റെ മകൾ ചോദിച്ചു 'സർ പറയുന്നത് ഞങ്ങൾ റെക്കോർഡ് ചെയ്‌തോ
ട്ടെ?' അദ്ദേഹം സന്തോഷപൂർവ്വം സമ്മതിച്ചു.
മകളോടൊപ്പം ഏതാനും മാസങ്ങൾക്കു മുൻപ് മധുരയിൽ ഗാന്ധി മ്യൂസി
യം സന്ദർശിക്കുകയായിരുന്നു. മഹാത്മാഗാന്ധി തമിഴ്നാട്ടിൽ പലപ്പോഴായി നട
ത്തിയ മുഴുവൻ സന്ദർശനങ്ങളുടേയും ചിത്രങ്ങൾ അവിടെയുണ്ട്.
അദ്ദേഹം വെടിയേൽക്കു
മ്പോൾ ധരിച്ചിരുന്ന വസ്ത്രവും അവിടെ പവിത്രമായി സുക്ഷിച്ചിരിക്കുന്നു. എന്നാൽ ഈ ചരിത്രവസ്തുക്കളെക്കാളൊക്കെ ഞങ്ങളുടെ സന്ദർശ
നത്തെ ധന്യമാക്കിയത് ലക്ഷ്മീകാന്തൻ ഭാരതി എന്ന 94 കാരനായ സ്വാതന്ത്റ്യ..........
സമര സേനാനിയെ അവിടെ വച്ചു പരിചയപ്പെടാനായതാണ്. ഈ പ്രായത്തിലും
അദ്ദേഹത്തിന്റെ തെളിമയ ാർന്ന ജീവിത വീക്ഷണവും ഊർജ്ജസ്വലതയും ആരെ
യും അതിശ യിപ്പ ിക്കും.
1942 ലെ ക്വിറ്റിന്ത്യ സമരകാലത്ത് കോളേജ് ഉപേക്ഷിച്ച് സമരം ചെയ്തതിന്
അദ്ദേഹം ജയിലിലായ കഥയാണ് സമരവീര്യം ഒട്ടും ചോരാതെ ഞങ്ങളോടു പറ
ഞ്ഞത്. മുപ്പതു വർഷങ്ങൾക്കു ശേഷം 1972 ൽ തന്നെ ജയിലിലടച്ച അതേ കെട്ടിട
സമുച്ചയ ത്ത ിൽ അദ്ദേഹം കളക്ടറായി ചുമതലയേറ്റു!
ഇക്കഥകളൊക്കെ പറയുമ്പോൾ അദ്ദേഹം തിളയ്ക്കുന്ന ചോരയുള്ള ഒരു ചെറുപ്പക്കാരനായി മാറി.
'ലാത്തി ചാർജ്ജ്… ബ്രൂട്ടൽ… ബ്രൂട്ടൽ'… പഴയ മുദ്റാവാക്യം ഞങ്ങൾ
ക്കു വേണ്ടിവിളിക്കുമ്പോഴും ആ ശബ്ദത്തിൽ എന്തൊരു സമരാവേശം…
ഊർജ്ജം…'ജനങ്ങൾക്കു വേണ്ടി
അവർക്കൊപ്പം നിന്നു ചെയ്യാനുള്ള കാര്യം
ചെയ്യാൻ തന്റേടമുണ്ടോ
നിങ്ങൾക്ക്? എങ്കിൽ നിങ്ങളിലെന്തെങ്കിലും പ്രതീക്ഷ
വെയ്ക്കാം'… യാത്രപറഞ്ഞിറങ്ങുമ്പോൾ ഞങ്ങളെക്ക ാൾ വേഗത്ത ിൽ ഞങ്ങൾ
ക്കു മുൻപേ നടന്നിറങ്ങി ഉറക്കെ ചിരിച്ചു കൊണ്ട്
അദ്ദേഹം പറഞ്ഞു. കൗമാര
ത്തിലെ പ്രവർത്തനങ്ങളുടെ ഊർജ്ജമാണ് നമ്മെ പിൽക്കാലത്തു മുഴുവൻ
കൊണ്ടു
നടക്കുന്നതെന്നു തോന്നി, ലക്ഷ്മീകാന്തൻ ഭാരതി എന്ന 94 കാരന്റെ
ഊർജ്ജം കണ്ടപ്പോൾ.
ഇന്നത്തെ കുട്ടികൾക്ക് ആവേശം കൊള്ളിക്കുന്ന എന്തു പ്രവർത്തനങ്ങളിലാ
ണ് ഏർപ്പെടാനുള്ളത്? കൗമാരത്തിൽ അവരിന്നു ചെയ്യുന്ന ഏതു കാര്യമാണ്
മുതിരുമ്പോൾ ഇതുപോലെ പറഞ്ഞ് ആവേശം അവർക്കു കൊള്ളാനുാ
വുക?
മഹാത്മാ ഗാന്ധി 'നയി താലിം' എന്ന വിപ്ലവകരമായ വിദ്യാഭ്യാസമാറ്റം
ആഗ്രഹിച്ചു. അറിവും ജോലിയും വേർതിരിക്കാന ാവില്ല എന്ന അടിസ്ഥാന തത്വ
ത്തിലധിഷ്ഠിതമാണീ സമ്പ്രദായം. ഓരോ സ്‌കൂളിലും കുട്ടികളെ അവർക്കു താൽ
പ്പര്യമ ുള്ള ഏതെങ്കില ുമൊരു കൈത്തൊഴിൽ നിർബന്ധമ ായും പഠിപ്പിക്കണ ം.
അപ്പോൾ ഓരോ അദ്ധ്യാപകനും അത്തരമൊന്ന് അറിയണമല്ലോ. അങ്ങിനെ
ഓരോ സ്‌കൂളിനും വേണ്ടു
ന്ന സമ്പത്ത് സ്‌കൂളിനു തന്നെ കണ്ടെ
ത്താവുന്നതേയുള്ളൂ.
എത്ര ഉദാത്തമായ സങ്കല്പം.
അക്ഷരാഭ്യാസവും പുസ്തകങ്ങളിലധിഷ ്ഠിതമായ അറിവും യഥാർത്ഥ
ജീവിത കല പഠിക്കാനുള്ള ചില ഉപകരണങ്ങൾ മാത്രമാകുന്നു. അവയുപയോഗി
ച്ച് ജീവിതകല അഭ്യസിക്കുന്നതിലാണ് വിജയം. ഇത്തരം കര വിദ്യകൾ പഠിക്കു
മ്പോൾ പലതും കൂട്ടായി ചെയ്യാൻ പഠിക്കുന്നു. നമ്മളെല്ലാം ചേർന്നാൽ നമ്മളോരോ
രുത്തരും ഒറ്റയ്ക്കു നിൽക്കുന്നതിനേക്കാൾ എപ്പോഴും മികവു കൂടും എന്നു
ചെറുപ്പത്തിലേ കണ്ടെ
ത്താം. തമ്മിൽ തമ്മിലുള്ള അനാവശ്യ മത്സരം ഒഴിവാക്കാം.
നയി താലിം ഭാരതം മറന്നെങ്ക ിലും മറ്റനേകം രാജ്യങ്ങ ൾ ഇതു പ്രായോഗിക
മായി നടപ്പിലാക്കുന്നു.
ഓസ് ട്രേലിയൻ സ്‌കൂളുകളിൽ ഞാനിതു നേരിട്ട് കണ്ടിട്ടുണ്ട്.
ഓരോ കുട്ടിയും അഭ്യസിക്കുന്ന തൊഴിലുകളിൽ ഏതാണ്ട്
14 വയസ്സു
മുതൽ ഏർപ്പെടുന്നതും കാണാം. സ്‌പോർട്ട്സിലും മറ്റും താൽപ്പര്യമുള്ളവരെ
വളരെ ചെറുപ്പ ത്തിലേ സ്‌പോർട്ട്സ് അക്കാദമികളി ലേയ്ക്കു വഴി തിരിച്ചു വിടുന്നു.
ഓരോരുത്തരും അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിനാൽ കുട്ടികൾക്കു
കൂടുതൽ പഠനവുമായി ബന്ധപ്പെട്ട പിരിമുറുക്കം ഒഴിവാക്കാനാകും.സമൂഹത്തിന്
പ്രയോജനം ചെയ്യുന്ന പൗരന്മാരായി കുട്ടികൾ സ്വാഭാവികമായി വളർന്നു വരും.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിനു
ചേരുന്ന വിധത്തിൽ നയി താലിമിനെഎങ്ങനെ പ്രയോജ നപ്പെടുത്താം എന്നു പരി ശോധിക്ക ുന്ന ഒരു ലേഖനം കാണുവാന
ിടയായി. കൃത്രിമ ബുദ്ധിയും ഡേറ്റാ സയൻസും മുതൽ കൃഷിയും കട്ടിൽ
നിർമ്മാണവും വരെ കുട്ടികൾക്കു താൽപ്പര്യമുള്ള എന്തും കൂട്ടായി ചെയ്യാൻ
വിട്ടാൽ അതിശയിപ്പ ിക്കുന്ന പ്രവർത്തനങ്ങ ൾ കുട്ടികൾ കാഴ്ച വയ്ക്കില്ലേ? ചുറ്റുമുള്ള
ലോകത്തിനു പ്രയോജനപ്രദമാകുന്ന ആവേശം കൊള്ളിക്കുന്ന പ്രവർത്തന
ങ്ങളിലേർപ്പെടാൻ ധാരാളം അവസരം ലഭിയ്ക്കുന്ന കൗമാരവും യൗവ്വനവും കുട്ടി
കൾക്കു ലഭിക്കട്ടെ. കൂട്ടായ പ്രവർത്തനങ്ങളിൽ സന്തോഷിക്കുന്ന കാര്യപ്രാപ്തിയുള്ള
കുട്ടിക ളുടെ ലോകം നമുക്കു സൃഷ്ടിക്കാന ാക ട്ടെ.