ജയസൂര്യ ചിത്രംസൂഫിയും സുജാതയും ആമസോൺ പ്രൈമിൽ ജൂലായ് 2 ന് റിലീസിനെത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ഷാനവാസ് നരണിപുഴ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിഥി റാവു ആണ് നായിക.ആദ്യമായാണ് ഒരു മലയാള സിനിമ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്.സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് തിയേറ്ററുകൾക്ക് വെല്ലുവിളി അല്ലെന്ന് വിജയ് ബാബു പറയുന്നു.