covid

മുംബയ്: എൻ.സി.പി നേതാവും സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ഡെയ്ക്കും പേഴ്സണൽ സ്റ്റാഫുകൾ ഉൾപ്പെടെ സഹായികളായ അഞ്ച് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഡ്രൈവറും പാചകക്കാരനും ഉൾപ്പെടും. ആർക്കും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

ലോക്ക്ഡൗണിലും മുണ്ഡെ വിവിധ പരിപാടികളിൽ സജീവമായിരുന്നു. ബുധനാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് മുണ്ഡെ. നേരത്തെ മന്ത്രിമാരായ അശോക് ചവാനും ജിതേന്ദ്ര അഖാഡയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.