kaumudy-news-headlines

1. തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍ കോടാണ് സംഭവം റിട്ട. എ.എസ്.ആ പൊന്നന്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍ ആയ ലീലയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്. ഇന്ന് രാവിലെ ആണ് നാടിനെ നടുക്കിയ സംഭവം ഗുരുതരം ആയി പരിക്കേറ്റ ലീലയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ഭര്‍ത്താവില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് ഭാര്യ പറഞ്ഞതായി റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി വ്യക്തം ആക്കി. സ്വത്ത് തര്‍ക്കം ഉണ്ടായിരുന്ത് ആയും റെസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു. കുടുംബത്തില്‍ അസ്വാരസ്വങ്ങള്‍ ഉണ്ടായിരുന്നു എന്ന് പൊന്നന്റെ ബന്ധുവും പറയുന്നു. പൊന്നനെ വീടിന് അടുത്തുള്ള പ്ലാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.


2.അതിരപ്പിള്ളി പദ്ധതിയില്‍ സി.പി.എം- സി.പി.ഐ തര്‍ക്കം നിലനില്‍ക്കെ, പ്രതികരണവുമായി വനം മന്ത്രി കെ. രാജു. അതിരപ്പിള്ളി പദ്ധതി അടഞ്ഞ അധ്യായം എന്ന് മന്ത്രി. പദ്ധതിയെ കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ല. ജലവൈദ്യുത പദ്ധതിയ്ക്ക് എന്‍.ഒ.സി നല്‍കിയ ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി നേരിട്ടാണ്. ഇടതു മുന്നണിയുമായി ആലോചിക്കാതെ ആണ് ഈ നീക്കം നടത്തിയത് എന്നത് ആണ് പദ്ധതിക്ക് പിന്നിലെ കലഹം. എന്നാല്‍ പദ്ധതി സമവായം ഇല്ലാതെ നടപ്പാക്കില്ല എന്ന് വൈദ്യുതി മന്ത്രി എം.എം. മണി പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഇടതു മുന്നണിയില്‍ സമവായം ഇല്ല. സി.പി.എമ്മിനും സി.പി.ഐയ്ക്കും വ്യത്യസ്ത അഭിപ്രായം ഉള്ള സാഹചര്യത്തില്‍ ആണ് വീണ്ടും എന്‍.ഒ.സി നല്‍കേണ്ടി വന്നത് എന്നും മന്ത്രി എം.എം. മണി പറഞ്ഞിരുന്നു
3. കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാര കൈമാറ്റം സംബന്ധിച്ച് തര്‍ക്കത്തില്‍ പുതിയ ഉപാധിവച്ച് ജോസ് കെ മാണി പക്ഷം. കെ.എം മാണി, പി.ജെ ജോസഫ് വിഭാഗം ലയിച്ചപ്പോഴുള്ള സീറ്റ് അനുപാതം വരുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പാലിക്കണം എന്നാണ് ആവശ്യം. ഇത് തള്ളിയ പി.ജെ ജോസഫ് വിഭാഗം തുടര്‍ നിലപാട് ചര്‍ച്ച ചെയ്യാന്‍ ഉച്ചയ്ക്ക് ചങ്ങനാശേരിയില്‍ യോഗം ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചേ മതിയാകു എന്ന് കോണ്‍ഗ്രസും യു.ഡി.എഫും കടുത്ത നിലപാട് എടുത്തതോടെ ആണ് ജോസ് വിഭാഗം പുതിയ ഉപാധി വച്ചത്
4. 2010 ല്‍ കെ.എം മാണി പി.ജെ ജോസഫ് വിഭാഗങ്ങള്‍ ലയിച്ചപ്പോള്‍ തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിരുന്നു. ഒപ്പം ഉണ്ടായിരുന്ന ചിലര്‍ ഇപ്പോള്‍ മറു വശത്തേക്ക് പോയെങ്കിലും വരുന്ന തിരഞ്ഞെടുപ്പുകളിലും പഴയ അനുപാതം തന്നെ പാലിക്കണം എന്നാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. യു.ഡി.എഫ് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്നും അത് ചര്‍ച്ച ചെയ്യാനാണ് ചങ്ങനാശേരിയില്‍ യോഗം ചേരുന്നതെന്നും ആണ് ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നത്. പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടേ മറ്റെന്ത് ചര്‍ച്ചയ്ക്കും ഉള്ളു എന്ന നിലപാടില്‍ ആയിരുന്നു ജോസഫ് വിഭാഗം. ഇന്നത്തെ യോഗത്തിന്റ തീരുമാനം അറിഞ്ഞ ശേഷമാകാം തുടര്‍ ചര്‍ച്ച എന്നാണ് യു.ഡി.എഫ് തീരുമാനം.
5. ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. ഇരിക്കൂര്‍ സ്വദേശിയായ ഉസന്‍കുട്ടി ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ജില്ലാ ആശുപത്രിയിലായിരുന്നു മരണം. എഴുപത്ത് ഒന്ന് വയസ്സായിരുന്നു. മുംബയില്‍ നിന്ന് ഒന്‍പതിനാണ് ഇയാള്‍ കണ്ണൂരില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്നതിന് ഇടെ അസുഖബാധിതനായി അഞ്ചരക്കണ്ടി കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. പത്തിന് ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നെങ്കിലും ഫലം വന്നിരുന്നില്ല. ഇന്നലെ രാത്രിയില്‍ സ്രവം വീണ്ടും പരിശോധനയ്ക്ക് ആയി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഉസന്‍ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു
6. തൃശൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരു ജില്ലാ ഭരണ കൂടം. ചികില്‍സയില്‍ കഴിയുന്ന 145 പേരില്‍ ഒരാളുടെ നില ഗുരുതരം. ഡോക്ടര്‍മാരും നഴ്സും ഉള്‍പ്പെടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിച്ചു. രോഗം ബാധിച്ചതിന്റെ ഉറവിടം അറിയാത്ത കേസുകളും നിരവധി. കടുത്ത ജാഗ്രത തൃശൂര്‍ ജില്ലയില്‍ വേണമെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്. എട്ടു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും, കോര്‍പറേഷനിലെ പന്ത്രണ്ടു ഡിവിഷനുകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. നാല് ചുമട്ടു തൊഴിലാളികള്‍ക്കു രോഗം ബാധിച്ചു.
7. കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസ് കേന്ദ്രം അതീവ ജാഗ്രതയിലാണ്. മൂന്നൂറിലേറെ പേരാണ് ഇവിടെ നിന്ന് മാത്രം നിരീക്ഷണത്തില്‍ പോയത്. അതേ സമയം തൃശൂരില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ വേണം എന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു. അഭിപ്രായ ഐക്യത്തിലൂടെ നടപടികള്‍ ആവാം എന്ന് കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ജില്ലാ ഭരണകൂടം മുന്‍കയ്യെടുക്കണം എന്നും എം.എല്‍.എ ആവശ്യപെട്ടു. സ്ഥിതി വിലയിരുത്താന്‍ മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ശേഷം യോഗം ചേരും. അതിനിടെ, സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ 25 ഏറെ പേര്‍ കൊവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തല്‍. എന്നാല്‍ പി.സി.ആര്‍ ടെസ്റ്റിന് ശേഷമേ രോഗ വിവരം സ്ഥിരീകരിക്കൂ. പതിനൊന്ന് ദിവസത്തിനിടെ സമ്പര്‍ക്ക രോഗ ബാധിരുടെ എണ്ണം 101 ആയി ഉയര്‍ന്നതിന് ഇടെയാണ് ഈ ആശങ്ക പെടുത്തുന്ന വിവരവും. ജൂണില്‍ മാത്രം 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ വിദഗ്ധ സംഘം ആശുപത്രികള്‍ പരിശോധിക്കണം എന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
8 ഉറവിടം അറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ രോഗബാധ എങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കാനും നിര്‍ദേശം നല്‍കി. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് ആണ് ആന്റിബോഡി പരിശോധന നടത്തുന്നത്. വൈറസ് സാന്നിധ്യം കണ്ടെത്തുന്ന പരിശോധന പുരോഗമിക്കുന്നതിന് ഇടെ സംസ്ഥാനത്ത് ഈ മാസം മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുെട എണ്ണം 78 ആയി ഉയര്‍ന്നു. പ്രവാസികള്‍ എത്തി തുടങ്ങിയ മേയ് 7 മുതല്‍ ഇന്നലെ വരെ 39 ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം 188 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.