film-

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ റിലീസിനൊരുങ്ങുന്നു. ഏറ്റവും വലിയ ഒ.ടി.ടി പ്ളാറ്റ്‌ഫോം ആയ ആമസോൺ പ്രൈം വഴിയാണ് ആദ്യമായൊരു മലയാള ചിത്രം ഓൺലൈനായി കാണികളിലെത്തുന്നത്. ജയസൂര്യയും അദിതി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന 'സൂഫിയും സുജാതയും'. ജൂലൈ 2ന് റിലീസ് ചെയ്യും.

സിനിമയുടെ ഡിജിറ്റൽ പ്ളാറ്റ്ഫോം റിലീസ് വൻപിച്ച വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ മികച്ച സിനിമകളിലൊന്നായിരിക്കും സൂഫിയും സുജാതയും എന്ന് സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്ററിനൊപ്പം വിജയ് ബാബു ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. നരണിപ്പു‍ഴ ഷാനവാസിന്റെ സംവിധാനത്തിൽ,​ അനു മൂത്തേടത്താണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം എം ജയചന്ദ്രനാണ്. ഇന്ത്യയിൽ ആകമാനം ഏഴ് സിനിമകളാണ് ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്നത്.