indira-gandhi-

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷിക്കാതെ മനുഷ്യർക്ക് മുന്നോട്ട് പോകാനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. വൈദ്യുതി ഇല്ലെങ്കിലും നമുക്ക് മുന്നോട്ട് പോകാം. പക്ഷെ പരിസ്ഥി സംരക്ഷിക്കാതെ മുന്നോട്ട് പോകാൻ നമുക്ക് ഒരിഞ്ച് സാധിക്കില്ല. സൈലന്‍റ് വാലി പദ്ധതി എല്ലാവരും വേണമെന്ന് പറഞ്ഞപ്പോൾ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് ആ പദ്ധതി വേണ്ട എന്ന നിലപാട് ഇന്ദിരാഗാന്ധി പറഞ്ഞപ്പോൾ എല്ലാവരും സൈലന്‍റ് ആയി. ഇത് തന്നെയാണ് അതിരപ്പിള്ളിയുടെ കാര്യത്തിലും ഭരണാധികാരികൾ സ്വീകരിക്കേണ്ടത് എന്ന് ജയറാം രമേശ് പറഞ്ഞു.

ജനങ്ങളെ കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണം. മലപ്പുറത്ത് പടക്കം പൊട്ടി ആന ചരിഞ്ഞതു മുതൽ സലീം അലിയുടെ പുസ്തങ്ങൾ ഇന്ദിരാ ഗാന്ധിയെ സ്വാധീനിച്ചത് എങ്ങനെ എന്ന് വരെ കുട്ടികൾ ചോദിച്ചു. 2018ലെ പ്രളയത്തിൽ നിന്ന് കേരളം പാഠം പടിച്ചിട്ടില്ല.ജനങ്ങളുടെ ആഗ്രഹങ്ങൾ പരിഗണിച്ചു വേണം പരിസ്ഥിതി സംരക്ഷണ പദ്ധതികൾ നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളം, പഞ്ചാബ്, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, എന്നീ സംസ്ഥാനങ്ങളിൽ നിന്നും സൗദി അറേബ്യ, മസ്കറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസി ഇന്ത്യക്കാരായ 152 വിദ്യാർത്ഥികളാണ് വെബിനാറിൽ പങ്കെടുത്തത്. ജവഹർ ബാലജനവേദി ചെയർമാൻ ജി വി ഹരി മോഡറേറ്റർ ആയ വെബ്ബിനാറിൽ ഹസ്സൻ അമൻ സ്വാഗതം പറഞ്ഞു.തോമസ് നന്ദി പറഞ്ഞു