living-room

നമ്മൾ വീടുകളിലെ ലിവിംഗ് മുറിയുടെ അലങ്കാരത്തിനായി പല വഴികളും നോക്കും. അതിനായി നമ്മൾ ഉപയോഗിക്കുന്ന മാർഗങ്ങളിൽ ചിലതാണ് അലങ്കാര വസ്തുക്കള്‍, പെയിന്റിംഗുകള്‍, ലൈറ്റുകള്‍, സ്റ്റാച്യു എന്നിവ. എന്നാൽ അതിൽ പ്രധാനം ചെടികൾ വളർത്തുകയെന്നതാണ്. എല്ലാ തരം ചെടികളും ലിവിംഗ് മുറിയുടെ അലങ്കാരത്തിന് യോജിച്ചതാകണമെന്നില്ല. എന്നാല്‍ ലിവിംഗ് മുറിയുടെ അലങ്കാരത്തിന് ഉപയോഗിക്കാന്‍ പറ്റിയ ചില പ്രത്യേക തരം ചെടികളുണ്ട്. ഇതിന് പലതരത്തിലുള്ള ആരോഗ്യവശങ്ങളുമുണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. എന്നാൽ അതിനായി യോജിച്ച ചെടികൾ എന്തെല്ലാമാണ് എന്ന് ഇപ്പോഴും പലർക്കും സംശയം ഉണ്ടാക്കുന്നതാണ്. അതിനാൽ അലങ്കാരത്തിനായി ഉപയോഗിക്കാൻ പറ്റുന്ന ചെടികൾ എന്തൊക്കെയെന്ന് നോക്കാം.

ആര്‍ക പാം : അധികം ഉയരം വയ്ക്കാത്ത ഇവ ലിവിംഗ് റൂം അലങ്കാരത്തിൻ ഉപയോഗിക്കാവുന്നതാണ്. ഇത് ചൂട് കുറയ്ക്കാനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കി ശുദ്ധവായു നല്‍കാനും സഹായിക്കുന്നു.

സനേക്ക് പ്ലാന്റ് : ഓക്സിജന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്നത് കൊണ്ട് ഇത് കിടപ്പുമുറിയിലും വയ്ക്കാവുന്നതാണ്. നീണ്ട് വീതിയില്ലാത്ത ഇലകളോട് കൂടിയ ഈ ചെടിയും അലങ്കാരത്തിന് പറ്റിയ ഒന്നാണ്.

കറ്റാര്‍ വാഴ : സ്വീകരണമുറിയിലെ അലങ്കാരത്തിന് നല്ലതാണ് കറ്റാർ വാഴ. ധാരാളം ഔഷധ ഗുണങ്ങളുള്ള ഇത് വായു മലിനീകരം തടയാന്‍ നല്ലതാണ്.

റബ്ബര്‍ ചെടി : അലങ്കാരത്തിന് പറ്റിയ മറ്റൊരു പ്രധാന ചെടിയാണ് റബ്ബർ ചെടി. കട്ടി കൂടിയ ഇലകളോട് കൂടിയ ഇതിന്റെ ഇളം ഇലകള്‍ ചുവപ്പ് രാശിയുള്ളതാണ്. ഇത് അധികം വെയിലില്ലാത്ത സ്ഥലത്താണ് വെയ്‌ക്കേണ്ടത്. വിഷാംശം നീക്കം ചെയ്യാന്‍ ഇത് വളരെ നല്ലതാണ്.

മണി പ്ലാന്റ് : മണി പ്ലാന്റ് ലിവിംഗ് റൂമില്‍ വയ്ക്കുന്നത് സമ്പത്ത് കൊണ്ട് വരുമെന്നാണ് വിശ്വാസം. ഇത് പടര്‍ന്ന് കയറുന്ന ഒരു ചെടിയാണ്.