bmw

നിലവിൽ ചൈനയുടെ എക്സ്ക്ലൂസീവ് മോഡലായ ബിഎംഡബ്ല്യു 3 സീരീസ് ലോംഗ് വീൽബേസ് 2021പകുതിയോടെ ഇന്ത്യൻ വിപണിയിലെത്തും. ബി‌എം‌ഡബ്ല്യു 3 സീരീസ് ജിടിക്ക് (ബി‌എം‌ഡബ്ല്യു 3 സീരീസ് ഗ്രാൻ‌ ടൂറിസ്മോ) പകരമായാണ് ബി‌എം‌ഡബ്ല്യു 3 സീരീസ് എൽ‌ഡബ്ല്യുബി വിപണിയിൽ എത്തിക്കുന്നത്.

കഴിഞ്ഞ വർഷം ബി‌എം‌ഡബ്ല്യു ഏറ്റവും പുതിയ തലമുറ 3 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 41.40 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ് -ഷോറൂം വില. സെഡാനിന്റെ ഏറ്റവും ഉയർന്ന പതിപ്പിന് 47.90 ലക്ഷം രൂപയാണ് എക്സ് -ഷോറൂം വില.3 സീരീസ് എൽ‌ഡബ്ല്യുബിക്ക് 2,961എംഎം വീൽബേസ് ഉണ്ടാകും, ഇത് സാധാരണ 3 സീരീസിനേക്കാൾ 110 എംഎം നീളമേറിയതാണ്.

ലോംഗ് -വീൽബേസ് പതിപ്പായ ഈ വാഹനം തിരിച്ചറിയാൻ സഹായിക്കുന്നതിന് വേണ്ടി ചൈനീസ് വിപണിയിൽ ചെയ്യുന്നത് പോലെ ബിഎംഡബ്ല്യു 3 സീരീസ് 'L' ബാഡ്ജ് ഉപയോഗിച്ച് വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 330 ഐയിൽ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 257 ബിഎച്ച്പി കരുത്ത് ഉൽപാദിപ്പിക്കുന്നു. കൂടാതെ 189 ബിഎച്ച്പി കരുത്ത് ഉൽപാദിപ്പിക്കുന്ന 20ഡി ഡീസൽ പതിപ്പും അവതരിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ, ലോംഗ് വീൽബേസ് 3 സീരീസിന് 48 ലക്ഷം രൂപയ്ക്കും 52 ലക്ഷം രൂപയ്ക്കും ഇടയിൽ എക്‌സ്‌ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ ബി‌എം‌ഡബ്ല്യു ഇന്ത്യ പുതിയ തലമുറ X6 കമ്പനി പുറത്തിറക്കിയിരുന്നു. മൂന്നാം തലമുറ എസ്‌യുവി കൂപ്പെയ്ക്ക് 95 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. എസ്‌യുവിയുടെ ബുക്കിംഗ് ഈ വർഷം ജനുവരിയിൽ ആരംഭിച്ചിരുന്നു.