current

വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ച് സംവിധായകൻ അനീഷ് ഉപാസന. 'കരണ്ട്' തിന്നുന്ന ബിൽ വന്നിട്ടുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം കറണ്ട് ബില്ലിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 11,​273 രൂപയാണ് അനീഷിന് ഈ മാസം വന്ന ബിൽ തുക.

1700 രൂപ ആയിരുന്ന കറന്റ് ബില്ല് ഇപ്പോൾ ഭീമമായ തുകയിൽ എത്തി നിൽക്കുന്നു. ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമായി നിരവധി പേർ കമന്റ് ബോക്സിൽ ചർച്ചയ്ക്കെത്തിയിട്ടുണ്ട്. ഉപയോഗിക്കാത്ത വൈദ്യുതിയുടെ ചാർജ് നൽകുക ഖേദകരമാണെന്നും, അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബില്ല് കണ്ടിട്ട് അതിന്റെ വിവരങ്ങളൊന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.