പതിനാലു ദിവസത്തെ ക്വാറന്റൈൻ കാലം അവസാനിപ്പിച്ച് ലോസ് ഏഞ്ചൽസിൽ എത്തിയ സന്തോഷം പങ്കുവച്ച് നടി മംമ്ത മോഹൻദാസ്. ചികിത്സയുടെ ഭാഗമായി ലോസ് ഏഞ്ചൽസിലാണ് മംമ്ത ഏറെ നാളായി താമസിക്കുന്നത്. സിനിമ ചിത്രീകരണത്തിനായാണ് താരം ഇന്ത്യയിലേക്ക് എത്താറുള്ളത്. എന്റെ 14 ദിവസത്തെ ക്വാറന്റൈൻ ഇന്ന് അവസാനിക്കും. ഒൗദ്യോഗികമായി ഞാൻ ലോസ് എഞ്ചൽസിൽ എത്തിയെന്നാണ് അതിന്റെ അർത്ഥം. യാത്രയെ സംബന്ധിച്ച് ഏറെ പറയാറുണ്ട്. അതു പിന്നീട്. മംമ്ത മോഹൻദാസ് ഫേസ് ബുക്കിൽ കുറിച്ചു. ലോസ് ഏഞ്ചൽസിലേക്കുള്ള തന്റെ യാത്ര സാദ്ധ്യമാക്കി തന്നവരോടുള്ള നന്ദിയും താരം പങ്കുവച്ചു. ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ഫോറൻസിക്കാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ മംമ്ത മോഹൻദാസ് സിനിമ.