pic

പാലക്കാട്: തൃത്താലയിൽ പത്താം ക്ലാസുകാരിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ സ്വദേശിനി വൃന്ദയുടെ മൃതദേഹമാണ് രാവിലെ എട്ടുമണിയോടെ ക്വാറിയിൽ കണ്ടെത്തിയത്.രാവിലെ വീട്ടുകാരുമായി കുട്ടി വഴക്കിട്ടിരുന്നു.ഇതിനെ തുടർന്ന് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.