ന്യൂഡല്‍ഹി: ഇന്ത്യ-നേപ്പാൾ അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു കര്‍ഷന്‍ മരിച്ചു. ബിഹാറിലെ അതിര്‍ത്തി ജില്ലയായ സീതാമഡിയിലാണ് സംഭവം. നേപ്പാള്‍ അതിര്‍ത്തി പൊലീസാണ് കര്‍ഷകര്‍ക്ക് നേരെ വെടിവെച്ചതെന്നാണ് ആരോപണം. സംഭവത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് സംഭവം. ഫാമില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെ നേപ്പാള്‍ ഭാഗത്ത് നിന്ന് വെടിവയ്പ്പുണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനന്‍ നഗര്‍ സ്വദേശിയായ നാഗേശ്വര്‍ റായി (25) ആണ് മരിച്ചത്.