xiaomi-mi-notebook

ഷവോമി ഇന്ത്യയിൽ എംഐ നോട്ട്ബുക്ക് സീരീസ് ഹൈ എൻഡ് ലാപ്ടോപ്പുകൾ പുറത്തിറക്കി. നാല് വേരിയന്റുകളുള്ള രണ്ട് പുതിയ ലാപ്‌ടോപ്പുകളാണ് കമ്പനി പുറത്തിറക്കിയത്. എംഐ നോട്ട്ബുക്ക്, എം.ഐ നോട്ട്ബുക്ക് ഹൊറൈസൺ എന്നീ രണ്ട് ലാപ്ടോപ്പുകളും 14 ഇഞ്ച് ഡിസ്‌പ്ലേകളും 90 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുള്ള ഡിവൈസുകളാണ്. എംഐ നോട്ട്ബുക്ക് 14 ലാപ്ടോപ്പിന്റെ 256ജിബി വേരിയന്റിന് 41,999 രൂപയാണ് വില. 512ജിബി വേരിയന്റിന് 44,999 രൂപ വിലയുണ്ട്. എൻവിഡിയ ഗ്രാഫിക്സ് ഉള്ള 512ജിബി വേരിയന്റിന് 47,999 രൂപയാണ് വില.

അതേ സമയം ഹൊറൈസൺ എഡിഷൻ ഐ 5 വേരിയന്റിന് 59,999 രൂപയും ഐ 7 മോഡലിന് 54,999 രൂപയുമാണ് വില. അടുത്ത മാസം എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഈ ലാപ്ടോപ്പുകളിൽ ഏതെങ്കിലും വാങ്ങുമ്പോൾ 2,000 രൂപ ക്യാഷ്ബാക്കും ലഭിക്കും. രണ്ട് ലാപ്ടോപ്പുകളും ജൂൺ 17ന് ഷവോമിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വിൽപ്പനയ്ക്കെത്തും.

എംഐ നോട്ട്ബുക്ക് ഹൊറിസോൺ എഡിഷൻ : സവിശേഷതകൾ

1920 x 1080 പിക്‌സൽ ഫുൾ എച്ച്ഡി റെസലൂഷനും 91ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള 14 ഇഞ്ച് ഡിസ്‌പ്ലേയാണ് എംഐ നോട്ട്ബുക്ക് ഹൊറൈസൺ എഡിഷൻ ലാപ്‌ടോപ്പിന്റെ സവിശേഷത. ആന്റി-ഗ്ലെയർ ഡിസ്പ്ലേയിൽ സൂര്യനിൽ നിന്നും നേരിട്ട് വെളിച്ചം വീഴുമ്പോൾ പോലും വ്യക്തമായി കാണാൻ സാധിക്കും. 8 ജിബി ഡിഡിആർ 4 റാമും ലാപ്ടോപ്പിലുണ്ട്. എൻവിഡിയ ജിഫോഴ്സ് എംഎക്സ് 350 ജിപിയു യൂണിറ്റും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. എംഐ നോട്ട്ബുക്ക് ഹൊറൈസൺ ലാപ്ടോപ്പിൽ 512 ജിബി എസ്എസ്ഡി സ്റ്റോറേജുമുണ്ട്. ഈ ലാപ്ടോപ്പ് വിൻഡോസ് 10ലാണ് പ്രവർത്തിക്കുന്നത്. ഇതിന് കനംകുറവാണ് എന്നതാണ് എംഐ നോട്ട്ബുക്ക് എഡിഷൻ ലാപ്ടോപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഭാരം കുറവാണെങ്കിലും ഇതിന്റെ ബോഡി കടുപ്പമുള്ളതാണ്. ഒരു വിരൽ കൊണ്ട് തുറക്കാൻ സാധിക്കുന്ന രീതിയിനാണ് ലാപ്ടോപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റീരിയോ സ്പീക്കറുകൾ, രണ്ട് യുഎസ്ബി 3.1 പോർട്ടുകൾ, ഒരു യുഎസ്ബി 2.0 പോർട്ട്, എച്ച്ഡിഎംഐ, 3.5 എംഎം, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവയും ലാപ്ടോപ്പിലുണ്ട്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.35 കിലോഗ്രാമാണ്. 65W ചാർജറുള്ള 46 Wh ബാറ്ററിയാണ് ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്.

എംഐ നോട്ട്ബുക്ക് 14: സവിശേഷതകൾ

ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന എംഐ നോട്ട്ബുക്ക് 14 ലാപ്ടോപ്പിൽ 1920 x1080 പിക്‌സൽ ഫുൾ എച്ച്ഡി റെസലൂഷനും 91 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുള്ള 14 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. മൂന്ന് വേരിയന്റുകളിൽ ഈ ലാപ്ടോപ്പ് ലഭ്യമാണ്. രണ്ട് വേരിയന്റുകളിൽ 256 ജിബി, 512 ജിബി സ്റ്റോറേജുള്ള ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സുണ്ട്. ഉയർന്ന നിലവാരമുള്ള മൂന്നാം വേരിയന്റിൽ എൻവിഡിയ ജിഫോഴ്സ് എംഎക്സ് 250 ഗ്രാഫിക്സാണ് നൽകിയിട്ടുള്ളത്.