തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കഴിഞ്ഞ് കല്ലുപാലത്തിനടുത്ത് മാമ്പഴക്കര എന്ന സ്ഥലം , ഇവിടെ ഒരു വീട്ടിലെ കോഴിക്കൂട്ടിൽ മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞു രാവിലെ തന്നെ വാവയ്ക്ക് കാൾ എത്തി. രണ്ടു ദിവസമായി പെയ്ത ശക്തമായ മഴ കാരണം ഇവിടെ വെള്ളം നിറഞ്ഞിരുന്നു, വീടിനോട് ചേർന്ന പുഴയും നിറഞ്ഞാണ് ഒഴുകുന്നത്. മാത്രമല്ല കുറച്ചു ദിവസങ്ങളായി കോഴികൾ ഇടുന്ന മുട്ടകൾ വീട്ടുകാർക്ക് കിട്ടാറില്ല .
ഇന്നാണ് കള്ളനെ വീട്ടുകാർ തിരിച്ചറിഞ്ഞത് . സ്ഥലത്തെത്തിയ വാവ കോഴിക്കൂടിന്റെ മേൽവശം പൊളിച്ചു നീക്കി അപ്പോൾ കണ്ട കാഴച ഒരു കോഴിയുടെ മുട്ട വിഴുങ്ങിയ മൂർഖൻപാമ്പ് മറ്റൊരു കോഴിയുടെ പുറകിലായി ഇരിക്കുകയാണ്. മുട്ട ഇപ്പോൾ ഇടും എന്ന പ്രതീക്ഷയോടെ ,എന്തായാലും വാവ പാമ്പിനെ പിടികൂടി. അപ്പോഴും ഒരു പേടിയും കൂടാതെ കോഴി മുട്ടയിടാനുള്ള ഒരുക്കത്തിലാണ്. തുടർന്ന് പൂജപ്പുരക്കടുത്തുള്ള ഇലിപ്പോട് ഒരു വീടിന് മുന്നിൽ കണ്ട പാമ്പിനെ പിടികൂടാനായി യാത്ര തിരിച്ചു