pic

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ നിരീക്ഷണം ലംഘിക്കുന്നില്ലെന്നുറപ്പാക്കാന്‍ സി.പി.എം. നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോധവത്കരിക്കും. നിരീക്ഷണ കാര്യത്തിലടക്കം സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പാര്‍ട്ടി നേതൃയോഗങ്ങള്‍ വിലയിരുത്തി.

തദ്ദേശഭരണ തിരഞ്ഞെടുപ്പിനുമുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് ഡിജിറ്റല്‍ പ്രചാരണത്തില്‍ പരിശീലനം നല്‍കാനും തീരുമാനമായി. തദ്ദേശതിരഞ്ഞെടുപ്പിനൊരുങ്ങാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് സി.പി.എം നിര്‍ദേശം നൽകി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം തുടങ്ങണമെന്ന് സംസ്ഥാനസമിതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊവിഡ് വലിയ മാറ്റമുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തല്‍.തീരുമാനങ്ങള്‍ നാളെ ഏരിയാതലത്തില്‍ ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന സമിതിയിൽ തീരുമാനമായി.