വിശാൽ നായകനായി അഭിനയിക്കുന്ന ചക്രയുടെ ടീസർ ഉടൻ പുറത്തിറങ്ങും. ചെന്നൈ , കോയമ്പത്തൂർ എന്നിവിടങ്ങളിലായി, ഭൂരിഭാഗം ചിത്രീകരണവും കഴിഞ്ഞ് ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം നടക്കവേയാണ് ' ലോക് ഡൗൺ പ്രഖ്യാപിച്ചത്. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ചിത്രീകരണം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് വിശാലും സംഘവും. വിശാൽ , തന്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മക്കുന്ന ചക്രയുടെ സംവിധായകൻ നവാഗതനായ എം. എസ്. ആനന്ദാണ്.ഓൺലൈൻ ബിസിനസ് രംഗത്തെ കള്ളത്തരങ്ങളുടെയും ,വഞ്ചനകളുടെയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ചക്ര യുടേത്. ശ്രദ്ധ ശ്രീനാഥാണ് നായിക. ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് ശ്രദ്ധയ്ക്ക്. റെജിന കസാൻഡ്രെയാണ് മറ്റൊരു പ്രധാനതാരം.