കൊച്ചി: കൊവിഡ് വ്യാപനം മൂലം അസാധാരണ സയമത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നതെന്നും ഇതിന്റെ ആഘാതം ഡെറ്ര് ഫണ്ടുകളിലും ദൃശ്യമാണെന്നും എസ്.ബി.ഐ മ്യൂച്വൽഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്‌ടറും സി.എം.ഒയുമായ ഡി.പി. സിംഗ് പറഞ്ഞു. മ്യൂച്വൽഫണ്ട് മേഖല മറ്റൊരു പ്രതിസന്ധിയും നേരിടുന്നു. ആറ് ഡെറ്റ് സ്‌കീമുകളുടെ പ്രവർത്തനം നിലച്ചത് നിക്ഷേപകരെ പരിഭ്രാന്തി പരത്തി. നിക്ഷേപകർ പലപ്പോഴും ഡെറ്റ് മ്യൂച്വൽഫണ്ടുകളെ പരമ്പരാഗത നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുന്നു.
ഈ ഉത്പന്നങ്ങളുടെ പ്രവവർത്തനവും വ്യത്യാസവും അറിയേണ്ടത് ഈ സമയത്ത് അനിവാര്യമാണ്. നിക്ഷേപകർ ലിക്വിഡിറ്റി പ്രതിസന്ധി അഭിമുഖീകരിച്ചപ്പോഴാണ് ആറ് ഡെറ്ര് സ്‌കീമുകൾ പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതിയിലെത്തിയത്. മ്യൂച്വൽ ഫണ്ടിലെയും ബാങ്കിലെയും ലിക്വിഡിറ്ര് താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്‌തമാണ്. ഇത്തരം പ്രതിസന്ധികൾ നേരിടാൻ ബാങ്കുകൾ മുഴുവൻ പണവും കൊടുക്കാതെ, നിശ്‌ചിത തുക സി.ആർ.ആർ., എസ്.എൽ.ആർ ഇനത്തിൽ കരുതൽ ധനമായി സൂക്ഷിക്കുന്നു.
ഇത്തരം കരുതൽ ധനം മ്യൂച്വൽഫണ്ടുകളിലില്ല. വിപണിയുടെ ചലനമനുസരിച്ച്, മ്യൂച്വൽഫണ്ട് കമ്പനികളുടെ ആസ്‌തിമൂല്യം ദിവസേന മാറുകയും ചെയ്യും. പോർട്ട്ഫോളിയോയുടെ ഒരുഭാഗം നീക്കിവച്ചാണ് ലിക്വിഡിറ്റി ആവശ്യം നിറവേറ്റുന്നത്. വിപണിയിൽ ചാഞ്ചാട്ടം ഉണ്ടാകുമ്പോൾ നിക്ഷേപകരുടെ പരിഭ്രാന്തിക്കൊപ്പം മ്യൂച്വൽഫണ്ട് മാനേജർമാരുടെ ധനതലങ്ങളും പരീക്ഷിക്കപ്പെടും. തിരിച്ചടവ് ശേഷിയും സാമ്പത്തിക സ്ഥിരതയും അടിസ്ഥാനമാക്കിയാണ് ഡെറ്ര് സെക്യൂരിറ്റികൾക്ക് റേറ്റിംഗ്.
ഹ്രസ്വ, ഇടത്തരം, ദീർഘകാല ഡെറ്റ് സ്‌കീമുകളുണ്ട്. ഇവയുടെ ക്രെഡിറ്ര് നിലവാരം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഉയർന്ന ക്രെഡിറ്റ് നിലവാരം ഉണ്ടെങ്കിൽ അപകടസാദ്ധ്യത കുറയും. ഓരോ നിക്ഷേപത്തിന്റെയും റിട്ടേൺ എടുത്തിരിക്കുന്ന റിസ്‌കിന് അനുസരിച്ച് മാറും. അസധാരണ സമയങ്ങളൽ ഇടർച്ചകളെ ചുവടുകളാക്കി ഡെറ്റ് ഫണ്ടുകളെ നോക്കിക്കാണുക.