
ന്യൂഡൽഹി: ഡോക്ടര്‍മാരുടെ വേതനം വെട്ടിക്കുറയ്ക്കരുതെന്നും, കൊവിഡ് യുദ്ധത്തിലെ മുന്നണിപ്പോരാളികളെ അതൃപ്തരാക്കരുതെന്നും സുപ്രീം കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. ഡൽഹിയിലെ മുൻസിപ്പൽ കോർപറേഷന്‍റെ കീഴിലുള്ള ആശുപത്രികളിലെ ഡോക്ടർമാർക്ക് എത്രയും വേഗം ശമ്പളം നൽകാൻ ഡൽഹി ഹൈക്കോടതിയും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഡോക്ടർമാർക്ക് ശമ്പളം മുടങ്ങുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ, നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. മൂന്നു മാസമായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് കൂട്ടരാജി വയ്ക്കുമെന്ന് ഡൽഹിയിലെ ഹിന്ദു റാവ്, കസ്തൂർബാ ആശുപത്രികളിലെ ഡോക്ടർമാർ സർക്കാരിന് കത്തയച്ചിരുന്നു.