birthday

മലയാള സിനിമയിലെ നായക നടനായും സഹ താരമായും വില്ലനായും കോമഡി താരമായും തിരക്കഥകൃത്തുമെല്ലാമായി തിളങ്ങിയ ജഗദീഷിന് 65ആമത് ജന്മദിനാശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് ഫേസ്ബുക്കിൽ എഴുതിയിരിക്കുകയാണ് ചലച്ചിത്ര നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമെല്ലാമായ ഷിബു ജി സുശീലൻ. ജഗദീഷ് മികച്ച നടനായി മാറിയതിനെ കുറിച്ചും 'ഗജരാജമന്ത്രം' എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഡ്യൂപ്പായി ചില സീനുകളിൽ അഭിനയിച്ചതിനെയും കുറിച്ച് ഷിബു ഓർക്കുന്നു. മികച്ച നടനായ അദ്ദേഹം നല്ല സംവിധായകനാകട്ടെ എന്ന ആശംസയും പോസ്റ്റിലുണ്ട്.

പ്രൃഥ്വിരാജ് നായകനായ 'സെവൻത് ഡേ' എന്ന ചിത്രത്തിന്റെ നിർമ്മാതാവും ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുള്ള ചിത്രങ്ങൾഡോ.ബിജുവിന്റെ 'രാമൻ', ജയരാജിന്റെ 'കരുണം' ടി.വി ചന്ദ്രന്റെ ഭൂമി മലയാളം, എം.ജി ശശിയുടെ അടയാളങ്ങൾ എന്നിവയുടെ വിതരണവും നിർവ്വഹിച്ചത് ഷിബു.ജി.സുശീലനാണ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

#ഇന്ന്ജഗദീഷ്ചേട്ടന്65മത്ജന്മദിനം .

ഞാൻ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ൽ ആണ് .അതിനു ശേഷം കുറെ ചിത്രങ്ങൾ ഞാൻ ചേട്ടനോടൊപ്പം വർക്ക്‌ ചെയ്തു .മലയാളസിനിമയിൽ ഉയർന്ന വിദ്യാഭ്യാസം ഉള്ള നടൻ ജഗദീഷ് ചേട്ടൻ ആണ് .എംകോംമിനു റാങ്ക് വാങ്ങിയ ആൾ . ബാങ്ക് ഉദ്യോഗസ്ഥൻ ആയി തുടങ്ങി പിന്നെ കോളേജിൽ അധ്യാപകൻ അവിടെ നിന്ന് 1984ൽ മൈഡിയർ കുട്ടിച്ചാത്തനിലൂടെ നടൻ . അതിന്റെ ഇടയിൽ അധിപൻ എന്ന സിനിമയുടെ തിരക്കഥകൃത്ത് അങ്ങനെ പല മേഖലയിൽ .അതിന്റെ ഇടയിൽ 2016ൽ നിയമസഭയിലേക്ക് മത്സരിച്ചു .. ഡയറക്ടർ താഹ സാർ സംവിധാനം ചെയ്ത #ഗജരാജമന്ത്രം എന്ന ചിത്രത്തിൽ ,ഞാൻ വർക്ക്‌ ചെയ്‌യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകൾ ഞാൻ ചെയേണ്ടതായി വന്നു .കാരണം ആ സമയങ്ങളിൽ ജഗദീഷ് ചേട്ടൻ വളരെ തിരക്കുള്ള നടൻ ആയിരുന്നു . സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടൻ ..എല്ലാവർക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം . ഞാൻ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട് .. നല്ല ഒരു കുടുംബനാഥൻ ചേട്ടന്റെ ഭാര്യ രമ ചേച്ചി ..ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറൻസിക്ക് ഡിപ്പാർട്മെന്റിൽ ജോലി ആയിരുന്നു . ചേട്ടനെ ഷൂട്ടിംഗ് കൊണ്ട് പോകാൻ നമ്മൾ സാധാരണ കാർ ചെല്ലുമ്പോൾ ചേച്ചിക്ക് പോകാൻ നീല ലൈറ്റ് വെച്ച കാറും പോലീസും വന്നിട്ടുണ്ടാകും ..... രണ്ടു പെൺ കുട്ടികൾ ആണ് ജഗദീഷ് ചേട്ടന് .മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാൻ സാധിച്ചു മരുമകൻ IPS ഓഫീസർ ആണ് ജഗദീഷ് ചേട്ടൻ ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ കൂടി വരണം... വരും എന്നാണ് എന്റെ വിശ്വാസം. പ്രിയപ്പെട്ട ജഗദീഷ് ചേട്ടന് എന്റെയും കുടുബത്തിന്റെയും #ജന്മദിനആശംസകൾ നേരുന്നു .