pic

ബന്ധങ്ങൾക്ക് വളരെയേറെ മൂല്ല്യം കൽപ്പിക്കുന്ന താരമാണ് അനുശ്രീ എന്ന് ആരാധകർ ഇതിനോടകം തന്നെ മനസ്സിലാക്കിയിരുന്നു. അനുശ്രീയുടെയും സഹോദരന്റയും ഫോട്ടകൾ സോഷ്യൽ മീഡിയയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഈ അടുത്ത് നടന്ന ഫോട്ടോ ഷൂട്ടിൽ തന്റെ സുരക്ഷയ്ക്കായി പുഴയിലേയ്ക്ക് മുങ്ങി പൊന്തിയ സഹോദരൻ അനൂപിനെ കുറിച്ചുള്ള അനുശ്രീയുടെ കുറിപ്പ് വയറലായിരുന്നു. തന്റെ പ്രിയപ്പെട്ട സഹോദരന് വിവാഹ വാർഷിക ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. ' എന്റെ അണ്ണന്റെ ജീവിതത്തിലേക്ക് വന്ന വലിയൊരു ഭാഗ്യം രുക്കുവാണ്....' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ, സുഖ- ദുഖങ്ങള്‍ പങ്കുവെച്ച് ഒരായിരം ജന്മങ്ങള്‍ ഒന്നിച്ചുകഴിയാൻ അണ്ണനും രുക്കുവിനും കഴിയട്ടെയെന്നും അനുശ്രീ ആശംസിക്കുന്നു.