pic

താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകൾക്ക് ഒരുകാലത്തും പഞ്ഞമുണ്ടാകാറില്ല. മിക്കപ്പോഴും താരങ്ങള്‍ തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെയാകും ഗോസിപ്പുകള്‍. അങ്ങനെ സോഷ്യല്‍ മീഡിയ കല്യാണം കഴിപ്പിച്ചു വിട്ട നിരവധി താരങ്ങളുണ്ട്.അക്കൂട്ടത്തിലേക്ക് ഇതാ ഒരു താരം കൂടി. തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയ്ക്കാണ് സോഷ്യല്‍ മീഡിയ കല്യാണം ഉറപ്പിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തിനകം ഹന്‍സിക വിവാഹിതയാകുമെന്നായിരുന്നു വാര്‍ത്ത. സംഭവം ഉടനെ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറി.എന്നാല്‍ അധികം വെെകാതെ തന്നെ ഹന്‍സിക മറുപടിയുമായെത്തി. തന്റെ കല്യാണ വാര്‍ത്തയുടെ താഴെ തന്നെയായിരുന്നു ഹന്‍സികയുടെ മറുപടി. ദെെവമേ ആരാണ് അയാള്‍ എന്നായിരുന്നു ഹന്‍സികയുടെ മറുപടി.പിന്നാലെ കമന്റ് ഏറ്റെടുത്ത് ആരാധകരെത്തി. എന്തുകൊണ്ട് ഞങ്ങളോട് പറഞ്ഞില്ലെന്നായി ആരാധകര്‍. ഞാന്‍ പോലും ഇപ്പോഴാണ് അറിഞ്ഞത് എന്നായിരുന്നു ഇതിന് ഹന്‍സികയുടെ മറുപടി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടൊരു വാര്‍ത്തയാണ് എല്ലാത്തിന്റേയും തുടക്കം. ഇപ്പോൾ ഹൻസികയുടെ മറുപടിയാണ് വൈറലാകുന്നത്.

ദൂരദർശനിലെ ഷക്ക ലക്ക ബൂംബൂം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഹൻസിക അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്.പിന്നീട് ഹൃത്വിക് റോഷൻ നായകനായെത്തിയ കോയി മിൽ​ഗയ എന്ന ചിത്രത്തിലും ഹൻസിക ബാലതാരമായെത്തി. തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലെ അല്ലു അർജുന്റെ നായികയായി വേഷമിട്ടു. മലയാളത്തിൽ മോഹൻലാലിനൊപ്പം വില്ലൻ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്..