തൃശൂർ:കൊവിഡ് വ്യാപനതെ തുടർന്ന് തൃശൂർ ജില്ലയിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ അറിയിച്ചു. ജില്ലയിലെ കൊവിഡ് അവലോകന യോഗത്തിനുശേഷം വാർത്താലേഖകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആളുകൾ അനാവശ്യമായി നിരത്തിലിറങ്ങുന്നത് തടയാൻ പൊലീസ് ഇടപെടും. കൊവിഡ് വ്യാപനമുളള സ്ഥലങ്ങളിൽ കർശന നിയന്ത്രണമുണ്ടാവും. ജില്ലയിലെ മാർക്കറ്റുകളിൽ ചൊവ്വ ,ബുധൻ ദിവസങ്ങളിൽ അണുനശീകരണം നടത്തും. ജില്ലയിൽ അപകടകരമായ സ്ഥിതിയില്ല. നേരത്തേ കണക്കുകൂട്ടിയിരുന്ന നിലയിലാണ് രോഗികൾ കൂടിയത്. ഇനിയും രോഗികൾ കൂടാൻ ഇടയുണ്ട്. ആരോഗ്യപ്രവർത്തകരിൽ രോഗികൾ കൂടുന്നത് ശ്രദ്ധിക്കുന്നുണ്ട്.ശുചീകരണ തൊഴിലാളികൾക്ക് രോഗം വ്യാപിച്ചത് അപ്രതീക്ഷിതമായാണെന്നും മന്ത്രി പറഞ്ഞു.