തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളിൽ സുരക്ഷാ ജീവനക്കാരനായി പ്രവർത്തിച്ചിരുന്ന മാറനല്ലൂർ ദാസ് അന്തരിച്ചു. കടുത്ത മഞ്ഞപിത്തത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഒട്ടേറെ സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സെക്യുരിറ്റി ഗാർഡായി ദാസ് പ്രവർത്തിച്ചിട്ടുണ്ട്. നടൻ മമ്മൂട്ടിയും നിരവധി സിനിമാ പ്രവർത്തകരും ദാസിന്റെ മരണവാർത്തയറിഞ്ഞ് സാമൂഹിക മാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. ദാസിന്റെ സംസ്കാരം നാളെ നടക്കും.