ആഘോഷങ്ങളിൽ സന്തോഷം കൂട്ടുന്നതിനായി നമുക്ക് ഇനി വീട്ടിൽ തന്നെ ഓറഞ്ച് ബർഫി തയ്യാറാക്കാം.
കുറച്ച് ഒന്ന് ശ്രമിച്ചാൽ മാത്രം മതി.
ചേരുവകള്‍
1. ഓറഞ്ച് - 4 (തൊലികളഞ്ഞ് അരിഞ്ഞത്)
2. മാവ് - 1 കപ്പ്
3. പാല് കുറുക്കിയത് - 500 ഗ്രാം
4 . ഓറഞ്ച് ജ്യൂസ് - 1 കപ്പ്
5. പാല്‍ പൊടി - 1 കപ്പ്
6. ഉണങ്ങിയ പഴങ്ങൾ- 2 ടേബിള്‍സ്പൂൺ (കശുവണ്ടി, ബദാം, പിസ്ത തുടങ്ങിയവ നന്നായി അരിഞ്ഞത്)
7. നെയ്യ് - അര കപ്പ്
8. ഏലക്ക പൊടി - 1 ടീസ്പൂൺ
9. പഞ്ചസാര - ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം
1. ഓറഞ്ച് തൊലികളഞ്ഞ് കുരുവും നാരും കളഞ്ഞെടുക്കുക.
2. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കുക ഇതിലേക്ക് മാവ്, പാൽ കുറുക്കിയത്, പഞ്ചസാര, പാൽപൊടി എന്നിവ ചേർക്കുക. നല്ല സുഗന്ധം വരുന്നത് വരെ ഈ മിശ്രിതം ഇളക്കുക.
3. ഇതിലേക്ക് കുറച്ച് ഓറഞ്ച് ജ്യൂസ്, വേര്‍തിരിച്ചെടുത്ത ഓറഞ്ച് അല്ലികൾ, ഉണങ്ങിയ പഴങ്ങൾ എന്നിവ ചേർത്ത് വീണ്ടും ഇളക്കുക. മിശ്രിതം നല്ല കട്ടിയായാൽ പാല്‍ ചേർക്കുക.
4.മിശ്രിതത്തിന് മയം വന്ന് കഴിഞ്ഞാല്‍ ഏലയ്ക്കാ പൊടി കൂടി ചേർത്തിട്ട് തീ അണയ്ക്കുക.
5. ഒരു പ്ലേറ്റിൽ നെയ്യ് പുരട്ടിയതിന് ശേഷം ഈ മിശ്രിതം അതില്‍ പരത്തുക. തണുത്തതിന് ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക.