vellom

പുതിയ അദ്ധ്യയന വർഷത്തിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കുചേരാൻ കഴിയാത്ത കുട്ടികൾക്ക് 'വെള്ളം' ചലച്ചിത്ര പ്രവർത്തകരുടെ ഒരു സ്നേഹ സഹായം. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിന് ഹൈബി ഈഡൻ എം പി നടത്തുന്ന 'ടാബ്ലറ്റ് ചലഞ്ചി'ലേക്ക് ജയസൂര്യ നായകനാവുന്ന 'വെള്ളം' സിനിമയുടെ നിർമ്മാതാക്കൾ ധനസഹായം നൽകി.

പ്രജീഷ് സെനിന്റെ സംവിധാനത്തിൽ ഫ്രണ്ട്‌ലി പ്രൊഡക്ഷൻ ബാനറിൽ ജോസ് കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത് മണബ്രാകാട്ടിൽ എന്നിവരാണ് വെള്ളം നിർമിക്കുന്നത്. ഹോട്ടൽ ഹയാത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഫ്രണ്ട്‌ലി പ്രൊഡക്ഷന് വേണ്ടി നിർമാതാക്കളിൽ ഒരാളായ രഞ്ജിത്തും പ്രോജെക്ട് ഡിസൈനർ ബാദുഷയും ചേർന്ന് ഹൈബി ഈഡൻ എം.പിക്ക് ധനസഹായമടങ്ങിയ ചെക്ക് കൈമാറി.