mini

തിരുവനന്തപുരം:- സംസ്ഥാനത്ത് ഇന്ന് ആകെ 78 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ 36 പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന 31 പേ‌ർക്കും സമ്പ‌ർക്കത്തിലൂടെ പത്ത് പേ‌ർക്കും രോഗമുണ്ടായി. തൃശ്ശൂർ ജില്ലയിലും മലപ്പുറം ജില്ലയിലും 14 പേർക്ക് വീതം കൊവിഡ് പോസിറ്രീവായി. ആലപ്പുഴയിൽ 13 പേർക്കാണ് രോഗം. പത്തനംതിട്ട 7 പാലക്കാടും എറണാകുളത്തും 5പേർ. കൊല്ലം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 4 പേർ. കോട്ടയം,കണ്ണൂർ ജില്ലകളിൽ മൂന്ന് പേർ. കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ച ഒരാൾ മരിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. 32 പേർ രോഗമുക്തരായി. സംസ്ഥാനത്ത് 1303 പേരാണ് നിലവിൽചികിത്സയിലുള്ളത്. 999 പേർ രോഗമുക്തരായി.

കണ്ണൂർ ജില്ലയിൽ ഇന്നലെ മരിച്ച ഉസ്മാൻ കുട്ടിക്ക് (71) കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിനെ ഗുരുതരമായ ശ്വാസകോശ രോഗവും അലട്ടിയിരുന്നു. സംസ്ഥാനത്ത് ഇതോടെ 19 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു.

രോഗം ഭേദമായവരിൽ കൊല്ലം ജില്ലയിൽ നിന്ന് 7 പേരും പാലക്കാട് 6 പേരുടെയും, ഇടുക്കി, എറണാകുളം തൃശൂർ ജില്ലകളിൽ 4 പേരും (ഇതിൽ ഒരാൾ തിരുവനന്തപുരം സ്വദേശിയാണ്), കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് 2 പേരും (ഒരാൾ കാസർഗോഡ് സ്വദേശിയാണ്), തിരുവനന്തപുരം, കോട്ടയം, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തരുടെയും ആണുള്ളത്.