കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഒരു പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ ഇമാം അടക്കം നാല് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.
ഷിർ ഷാ ഇ സൂരി പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിയിലെ ഇമാം അടക്കം സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.