trump
TRUMP

വാഷിംഗ്ടൺ: ജോർജ് ഫ്ലോയിഡ് കൊലാപാതകത്തെ തുടർന്ന് നടക്കുന്ന വംശീയ വിവേചനത്തിനെതിരെയുള്ള പ്രതിഷേധം അമേരിക്കയിൽ വലിയ ചലനമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് പ്രതിഷേധം വ്യാപിക്കുമ്പോൾ മറുഭാഗത്ത് ഭരണപക്ഷമായ റിപബ്ലിക്കൻ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റും തമ്മിലുള്ള തർക്കങ്ങൾ ശക്തിപ്പെടുകയാണ്. രാജ്യത്ത് ഉയർന്നുവരുന്ന പ്രതിഷേധങ്ങൾക്ക് ഇടതുപക്ഷം വലിയ രീതിയിൽ പിന്തുണ നൽകുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. രാജ്യം മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ആ സാഹചര്യത്തെ ഡെമോക്രാറ്റിക് മേയർമാർ ഗൗരവപൂർവം എടുക്കുന്നില്ല എന്നാണ് ട്രംപിന്റെ ആരോപണം. തീവ്ര ഇടതുപക്ഷ ഗവർണർ ജേ ഇൻസ്ലിക്കെതിരെയും സിയാറ്റിൽ മേയർ ജെന്നി ആൻ ദുർകാനെതിരേയും ട്രംപ് രംഗത്ത് വന്നിരുന്നു.

”ഇപ്പോൾ നിങ്ങളുടെ നഗരം തിരിച്ചെടുക്കുക. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, ഞാൻ ചെയ്യും. ഇതൊരു കളിയല്ല. ഈ വൃത്തികെട്ട അരാജകവാദികളെ ഉടനടി തുരത്തണം. അവരെ വേഗത്തിൽ നീക്കുക!” എന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബങ്കറിലേക്ക് മടങ്ങിപ്പോകുന്നത് തന്നെയാണ് ട്രംപിന് നല്ലതെന്നായിരുന്നു ജെന്നിയുടെ പ്രതികരണം. ഭരണകാര്യങ്ങളിൽ ഒട്ടും കഴിവില്ലാത്ത ഒരാൾ വാഷിംഗ്ടണിന്റെ കാര്യങ്ങളിൽ നിന്ന് വിട്ടുനില്‍ക്കണമെന്നായിരുന്നു ജേ ഇൻസ്ലിയുടെ മറുപടി. അതേസമയം, അമേരിക്കയിൽ പ്രക്ഷോഭം 17ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.