digital-solutions-

തിരുവനന്തപുരം : കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാൻ കമ്പനികളെ സഹായിക്കുന്ന 'റിട്ടേൺ റ്റു വർക്ക് ഡിജിറ്റൽ സൊല്യൂഷൻസ് ഫോർ എന്റർപ്രൈസസ് ' എന്ന പുതിയ സേവനവുമായി ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ് ടി ഗ്ലോബൽ.


ആരോഗ്യ മേഖലയിലും അവശ്യ വ്യാപാര മേഖലയിലുമുള്ള മികച്ച സമ്പ്രദായങ്ങൾ സമന്വയിപ്പിക്കുന്ന ഈ സൊല്യൂഷൻ, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനികളെ സഹായിക്കുന്നതും പ്രതിസന്ധി ഘട്ടങ്ങളിലുടനീളം ബിസിനസ്സ് തുടർച്ച വാഗ്ദാനം ചെയ്യുന്നതുമാണ്.


ഓഫീസിന്റെ പ്രവർത്തനത്തിനുള്ള ഒരു റോഡ് മാപ്പ് രൂപപ്പെടുത്താൻ ഇത് കമ്പനികളെ സഹായിക്കുന്നു. ജീവനക്കാർ ഓഫീസിൽ മടങ്ങിയെത്തേണ്ടതിന്റെ ആവശ്യകത, അപകടസാധ്യത എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. വിവിധ ഗ്രൂപ്പുകൾക്ക് മുൻഗണനാ ക്രമം നിശ്ചയിക്കാൻ ഇതു മൂലം സാധിക്കുന്നു. ജീവനക്കാരുടെ മടങ്ങി വരവിനു ശേഷമുള്ള അന്തരീക്ഷം തുടർച്ചയായി നിരീക്ഷിക്കാനും ഇത് സഹായകമാണ്.

ക്യൂറേറ്റുചെയ്‌ത പബ്ലിക് കൊവിഡ്-19 ഡാറ്റ, ജീവനക്കാരുടെ ഡാറ്റയുമായി സംയോജിപ്പിക്കുന്നതുവഴി അപകട സാധ്യത തിരിച്ചറിയാനും സത്വര നടപടികൾ കൈക്കൊള്ളാനും കഴിയുന്നു. ഇത് വ്യാപാരത്തെ കാര്യമായി സ്വാധീനിക്കും. ജീവനക്കാരുടെ ആരോഗ്യസ്ഥിതി തുടർച്ചയായി നിരീക്ഷിക്കാനും ജാഗ്രതാ നിർദേശങ്ങൾ അപ്പപ്പോൾ നല്കാനും പ്രാപ്തമായ ഐഒടി ഉപകരണങ്ങളും, സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വീഡിയോ അനലിറ്റിക്സ് സൊല്യൂഷനുകളും ഉറപ്പാക്കുന്നു. അപകടസാധ്യത പട്ടിക രൂപത്തിൽ ക്രമപ്പെടുത്തി, വ്യാപാര ആവശ്യങ്ങളുമായി അവയെ ബന്ധപ്പെടുത്തുന്ന ഒരു സിംഗിൾ ഡാഷ്‌ബോർഡ്. ദൃശ്യത ഉറപ്പാക്കി, നഷ്ടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

നിലവിലെ വെല്ലുവിളികൾ നേരിടുക മാത്രമല്ല, മെച്ചപ്പെട്ടതും വിജയകരവുമായ ഭാവിയിലേക്കുള്ള ഫലപ്രദമായ തയ്യാറെടുപ്പിനും ഈ സുപ്രധാന സൊല്യൂഷനുകൾ ഉപയോക്താക്കളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡാനന്തര കാലത്ത് , ജീവനക്കാരുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കുകയും പ്രതിസന്ധികൾക്കിടയിലും ബിസിനസ്സ് തുടർച്ച കൈവരിക്കുകയുമാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യമെന്ന് കമ്പനി അവകാശപ്പെടുന്നു.

റിട്ടേൺ റ്റു വർക്ക് ഡിജിറ്റൽ സൊല്യൂഷനിലൂടെ ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും തൊഴിലിടം കുറേക്കൂടി സുരക്ഷിതമാക്കി മാറ്റാനും മറ്റുകമ്പനികളെ സഹായിക്കുകയാണ് യു..എസ് ടി ഗ്ലോബൽ."

ജീവനക്കാർക്ക് സുരക്ഷിതത്വ ബോധം അനുഭവപ്പെടാനും, അണുബാധയില്ലാത്ത തൊഴിലിടങ്ങൾ ഉറപ്പാക്കി അവിടേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കാനുമാണ് ഈ സൊല്യൂഷനുകൾ രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.