കൊച്ചി: ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ഒരു വർഷത്തെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ജിയോ അവതരിപ്പിക്കുന്നു. ഗോൾഡ് ,ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം പ്ലാനുകൾക്ക് ഈ ഓഫർ ലഭ്യമാകും.
നിലവിലുള്ള ജിയോ ഫൈബർ വരിക്കാർക്ക് അവരുടെ ആമസോൺ അക്കൗണ്ടിലേക്ക് പ്രവേശിച്ച് വാർഷിക ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സജീവമാക്കാം.
അല്ലെങ്കിൽ, അവരുടെ ജിയോ സെറ്റ്-ടോപ്പ് ബോക്സ് വഴി ഒരു പുതിയ ആമസോൺ അക്കൗണ്ട് സൃഷ്ടിക്കാം. മൈ ജിയോ ആപ്പിൾ അല്ലെങ്കിൽ www.jio.com വെബ്‌സൈറ്റിൽ നിന്നും അക്കൗണ്ട് സൃഷ്ടിക്കാം.
ആമസോൺ പ്രൈം വീഡിയോ സുബ്സ്ക്രിപ്ഷന്റെ ഒപ്പം വരിക്കാർക്ക് ആമസോണിൽ നിന്നും ഓർഡർ ചെയുന്ന സാധനങ്ങൾക്ക് എളുപ്പം ഡെലിവറി സാധകമാകും. ഇത് കൂടാതെ പ്രൈം മ്യൂസിക്, പ്രൈം ഗെയിമിംഗ്, പ്രൈം റീഡിങ് എന്നിവയും സൗജന്യമായി ലഭ്യമാകും.