anju-suicide-
ANJU SUICIDE

കോട്ടയം: പരീക്ഷാ ഹാളിലെ മാനസിക പീഡനത്തെത്തുടർന്ന് അഞ്ജു പി. ഷാജി മീനച്ചിലാറ്റിൽ ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം വിപുലീകരിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ നേതൃത്വം നൽകുന്ന മൂന്നംഗ സംഘത്തിലേക്ക് സി. ഐമാരും എസ്.ഐമാരും ഉൾപ്പെടെ ഏഴുപേരെ ഉൾപ്പെടുത്തി.

അന്വേഷണം വേഗത്തിലാക്കാൻ സംഘം തിരിഞ്ഞ്

തെളിവ് ശേഖരിക്കും. കോളേജിൽ നിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്കും ഡി.വി.ആറും ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.

കോളേജ് അധികൃതർക്ക് വീഴ്ചയുണ്ടായെന്ന സർവകലാശാല സമിതിയുടെ റിപ്പോർട്ടും വിലയിരുത്തും. മുഴുവൻ തെളിവുകളും ശേഖരിച്ചശേഷം കോളേജ് അധികൃതരെ ചോദ്യം ചെയ്യാനാണ് തീരുമാനം.പൊലീസിന്റെ കൈവശമുള്ള അഞ്ജുവിന്റെ ഹാൾടിക്കറ്റ് സർവകലാശാല സമിതിക്ക് പരിശോധനയ്ക്കായി നൽകും. സി.സി.ടി.വി ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നെന്ന അഞ്ജുവിന്റെ പിതാവിന്റെ പരാതിയെ തുടർന്നാണ് നിജസ്ഥിതി അറിയാൻ ലാബിലേയ്ക്ക് അയച്ചത്. ഹാൾ ടിക്കറ്റിലെ കൈപ്പട വ്യാജമാണെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.