കോട്ടയം : എം.ജി സർവകലാശാല 23ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവച്ചു. 16 മുതൽ ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 23 ന് ആരംഭിക്കുന്നതിന് പുതുക്കി നിശ്ചയിച്ചിരുന്നു. ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം എം.ഇ.എസ്. കോളേജ്, തൊടുപുഴ അൽഅഷർ കോളേജ് എന്നീ രണ്ട് പുതിയ പരീക്ഷാകേന്ദ്രങ്ങൾ കൂടി അനുവദിക്കും. പൊതുഗതാഗത സംവിധാനം പൂർണതോതിൽ തുടങ്ങുന്നതുവരെ സർവകലാശാല പരിധിക്ക് പുറത്തുള്ള പരീക്ഷാകേന്ദ്രങ്ങളിൽവച്ച് പരീക്ഷ നടത്തുന്നതിന് സർക്കാരിന്റെ അനുവാദം തേടും.