iip

ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദനം (ഐ.ഐ.പി) ഏപ്രിലിൽ 55.4 ശതമാനം കൂപ്പുകുത്തി. ഇതു റെക്കാഡ് തകർച്ചയാണ്. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മാനുഫാക്‌ചറിംഗ് മേഖലയുടെ ഇടിവ് 64.3 ശതമാനമാണ്. കൊവിഡിനെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഏപ്രിലിലെ ഈ ഉത്പാദനത്തകർച്ചയെ മുൻ മാസങ്ങളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സ്‌റ്രാറ്റിസ്‌റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ളിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലെ നാഷണൽ സ്‌റ്റാറ്രിസ്‌റ്രിക്‌സ് ഓഫീസ് (എൻ.എസ്.ഒ) അഭിപ്രായപ്പെട്ടു.

ഉത്‌പാദന മേഖലയിലെ ഒട്ടേറെ യൂണിറ്റുകൾ ഇനിയും പ്രവർത്തനം പുനരാരംഭിച്ചിട്ടില്ലെന്നും എൻ.എസ്.ഒ ചൂണ്ടിക്കാട്ടി. മേയിലെ നാണയപ്പെരുപ്പ കണക്കുകൾ എൻ.എസ്.ഒ പുറത്തുവിട്ടിട്ടുമില്ല. വിപണിയുടെ 25 ശതമാനം മേഖലകളിൽ നിന്ന് മാത്രമേ വില്പനയുടെ കണക്കുകൾ ലഭ്യമായിട്ടുള്ളൂ എന്നതാണ് കാരണം. അതേസമയം, കഴിഞ്ഞമാസം ഭക്ഷ്യവിലപ്പെരുപ്പം 9.28 ശതമാനം വർദ്ധിച്ചുവെന്ന് റിപ്പോർട്ടുണ്ട്.