forex1

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ചരിത്രത്തിൽ ആദ്യമായി 50,000 കോടി ഡോളർ കടന്നു. ലോക്ക്ഡൗണിൽ ബാങ്കുകളിൽ നിന്നും പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്നും വിദേശ കറൻസികൾക്ക് ഡിമാൻഡ് കുറഞ്ഞിരുന്നു. ഇതു മുതലെടുത്ത് റിസർവ് ബാങ്ക് വൻതോതിൽ വിദേശ കറൻസികൾ വാങ്ങിക്കൂട്ടിയതാണ് റെക്കാഡ‌് ഉയരത്തിലേക്ക് ശേഖരത്തെ നയിച്ചത്. ജൂൺ അഞ്ചിന് സമാപിച്ച വാരത്തിൽ 800 ഡോളർ വർദ്ധിച്ച് 50,170 കോടി ഡോളറാണ് ശേഖരം. 46,363 കോടി ഡോളറാണ് വിദേശ നാണയ ആസ്‌തി. കരുതൽ സ്വർണശേഖരം 3,235 കോടി ഡോളർ.