arogya

ബെംഗളൂരു : ആരോഗ്യ സേതു ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ കർണാടക ഹൈക്കോടതിയിൽ. ആപ്പ് നിർബന്ധമാക്കുന്നതിനെ ചോദ്യം ചെയ്ത് സൈബർ ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.

ആപ്പ് ഡൗൺലോഡ് ചെയ്യാത്തവർക്കും റെയിൽ-വ്യോമ യാത്രയാകാമെന്ന് കേന്ദ്രം പറഞ്ഞു. സ്വയം സാക്ഷ്യപത്രം നൽകിയാൽ മതിയാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. മലയാളിയായ അനിവർ അരവിന്ദ് നൽകിയ ഹർജിയിലാണ് നിലപാട് അറിയിച്ചത്. ആപ്പ് നിർബന്ധമാക്കിയാൽ പൗരന്റെ മൗലിക അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

കേസിൽ തുടർവാദം കേൾക്കുന്നത് കോടതി ജൂലായ് പത്തിലേക്ക് മാറ്റി. സംസ്ഥാന സർക്കാരിനോടും കേന്ദ്രസർക്കാരിനോടും കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.