covid
COVID

ചെന്നൈ: മദ്രാസ് മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ജോലി ചെയ്തിരുന്ന 42 മെഡിക്കൽ പി.ജി വിദ്യാർത്ഥികൾക്ക് കൊവിഡ്. 58 വിദ്യാർത്ഥികളിലാണ് പരിശോധന നടത്തിയത്.

വിദ്യാർത്ഥികളിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. എന്നാൽ രോഗം ഭേദമായി ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ അതേ വിദ്യാർത്ഥിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവർ കോളേജിന്റെ ബ്രോഡ് വേ മെൻസ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഒരേ ശുചിമുറികളും ഭക്ഷണശാലകളും ഉപയോഗിക്കുന്നിലൂടെയാവാം രോഗബാധ ഉണ്ടായതെന്ന് സംശയിക്കുന്നു. കോളേജും ഹോസ്റ്റലും അണുവിമുക്തമാക്കിയിട്ടുണ്ട്.