saudi
SAUDI

റിയാദ്: സൗദി അറേബ്യ അസിസിയയിൽ ഭൂഗർഭ ജലവിതരണ പൈപ്പ്‍ലൈനിനുള്ളിൽ കുടുങ്ങി ആറ് തൊഴിലാളികൾ മരിച്ചു. ബുധനാഴ്‍ച വൈകിട്ടാണ് അപകടമുണ്ടായത്.
400 മീറ്റർ നീളവും ഒരു മീറ്റർ വ്യാസവുമുള്ള ഭൂഗർഭ പൈപ്പിനുള്ളിൽ മറ്റൊരു പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. ഇവർക്ക് പുറത്തേക്ക് വരാൻ സാധിക്കാതായി. പുറത്തേക്കുള്ള ബന്ധവും നഷ്‍ടമായി.

360 മീറ്റർ ആഴത്തിൽ, അബോധാവസ്ഥയിലാണ് സിവിൽ ഡിഫൻസ് സംഘം തൊഴിലാളികളെ കണ്ടെത്തിയത്.
പൈപ്പിൽ വലിയ ദ്വാരങ്ങളുണ്ടാക്കിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‍തു.