ന്യൂഡൽഹി: ഡൽഹി കേരളഹൗസിലെ കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലെ എൽ.എൻ.ജി.പി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇയാൾ. എട്ടുദിവസം മുൻപ് ജോലിക്കെത്തിയ ശേഷം ഇയാൾ മടങ്ങിപ്പോയിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകി.
അതേസമയം ഡൽഹിയിൽ 34,687 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ12,731 പേർ രോഗമുക്തി നേടിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ആയിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്.