covid

ന്യൂഡൽഹി:കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കാബിനറ്റ് സെക്രട്ടറി ഇന്നലെ സംസ്ഥാന ചീഫ്സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് നിർദ്ദേശം. രാജ്യത്ത് കൂടുതൽ ജില്ലകളിലേക്ക് കൊവിഡ് വ്യാപിക്കുന്നതിനാൽ അടുത്ത രണ്ട് മാസം മുൻകൂട്ടിക്കണ്ട് കർശന നിയന്ത്രണങ്ങളും കൂടുതൽ ചികിത്സാ സംവിധാനങ്ങളും തയാറാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. ജൂൺ - ജൂലായ് കാലയളവിൽ ചികിൽസാ സൗകര്യങ്ങൾ വലിയതോതിൽ മെച്ചപ്പെടുത്തണം. നിലവിൽ പല സംസ്ഥാനങ്ങളിലും സൗകര്യങ്ങൾ അപര്യാപ്തമാണ്.