uae

ദുബായ്: യു.എ.ഇയിലേക്ക് മടങ്ങിവരുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനായുള്ള സൗകര്യമൊരുക്കി യു.എ.ഇ. മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ര​ണ്ടു​ല​ക്ഷം പേ​രെ യു.​എ.​ഇ​യി​ൽ എ​ത്തി​ക്കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റിയായ ഖാ​ലി​സ്​ അ​ബ്​​ദു​ള്ള ബെ​ൽ​ഹൂ​ൽ വ്യക്തമാക്കി. കു​ടും​ബ​ങ്ങ​ളെ തി​രി​ച്ചെ​ത്തി​ക്കു​ക എ​ന്ന​താ​ണ്​ അ​ടു​ത്ത ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന​ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​​ന്റെ ഭാ​ഗ​മാ​യി റ​സി​ഡ​ൻ​റ്​ വി​സ​ക്കാ​ർ​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്താ​ൻ രാജ്യം സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 31,000 പേരാണ് യു.എ.ഇയിലേക്ക് മടങ്ങിയെത്തിയത്. രാജ്യത്തേക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക്​ കൊവിഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ണ്. ഇവർ 14 ദി​വ​സം ക്വറന്റീനിൽ കഴിയുകയും ഇ​തി​നു​വ​രു​ന്ന ചെ​ല​വ്​ യാ​ത്ര​ക്കാ​ര​ൻ വ​ഹി​ക്കുകയും വേണം.

അതോടൊപ്പം കൊ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി യു.​എ.​ഇ ത​യാ​റാ​ക്കി​യ മൊബൈൽ ആപ്പ് നി​ർ​ബ​ന്ധ​മാ​യും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ക​യും വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ധി​കൃ​ത​ർ നിർദേശിച്ചിട്ടുണ്ട്. യു.​എ.​ഇ​യി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്കു​ണ്ടാ​യി​രു​ന്ന ത​ട​സ്സ​ങ്ങ​ൾ നീ​ങ്ങി​യ​താ​യി യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​​ൽ ജ​ന​റ​ൽ വി​പു​ൽ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ എ​മി​​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​നും എ​യ​ർ​ലൈ​ൻ​സു​ക​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്നു​മാ​സം വി​സ കാ​ലാ​വ​ധി ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മേ വി​ദേ​ശ​ത്തേ​ക്ക്​ മ​ട​ങ്ങാ​ൻ ക​ഴി​യൂ​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ ഇ​ന്ത്യ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. ഇതേതുടർന്ന് ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​വും എ​യ​ർ​ലൈ​ൻ​സു​ക​ളും യാ​ത്ര​ക്കാ​ർ​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

മാ​ർ​ച്ച്​ ഒ​ന്നി​നു​ശേ​ഷം കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സ​യു​ള്ള​വ​ർ​ക്ക്​ യു.​എ.​ഇ ഡി​സം​ബ​ർ വ​രെ വി​സ നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും കൂ​ട്ടാ​ക്കാ​ൻ ഇ​ന്ത്യ​യി​ലെ ഉദ്യോഗസ്ഥർ മുൻപ് ത​യാ​റാ​യി​രു​ന്നി​ല്ല. തി​രി​ച്ചെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റാ​യ smartservices.ica.gov.ae വ​ഴി​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.