ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കടക്കുന്ന പശ്ചാത്തലത്തിൽ രോഗപ്രതിരോധത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അഹങ്കാരത്തിന്റെയും കഴിവുകേടിന്റെയും ഫലമാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന ദുരന്തമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. രോഗവ്യാപനത്തിന്റെ ഗ്രാഫ് പങ്കവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. തെറ്റായ മത്സരം വിജയിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം ആരോപിച്ചു.
നിലവിൽ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ള രാജ്യങ്ങളിൽ നാലാംസ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ, റഷ്യ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റു രാജ്യങ്ങൾ.
India is firmly on it's way to winning the wrong race.
A horrific tragedy, resulting from a lethal blend of arrogance and incompetence. pic.twitter.com/NB2OzXPGCX