കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച പി.കെ കുഞ്ഞനന്തന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റാസാക്കിയെ പൊലീസുകാർക്കെതിരെ വിമർശനവുമായി കോൺഗ്രസ്. കണ്ണൂരിലെ നാല് പൊലീസുകാരാണ് കഴിഞ്ഞ ദിവസം അന്തരിച്ച കുഞ്ഞനന്തന്റെണ് ചിത്രം വാട്സാപ്പ് സ്റ്റാറ്റസാക്കിയത്. സംഭവത്തെ കുറിച്ച് പരിശോധന നടത്തുമെന്ന് കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര അറിയിച്ചു.
കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് വിഷയത്തിൽ പരാതിയുമായി എത്തിയത്. രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതോ രാഷ്ട്രീയ ചായ്‌വ് കാണിക്കുന്നതോ പൊലീസിന്റെ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ഇന്നലെയാണ് രാത്രിയോടെയാണ് കുഞ്ഞനന്തൻ അന്തരിച്ചവാർത്ത പുറത്തുവന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറെ നാളുകളായി ചികിത്സയിലായിരുന്നു കുഞ്ഞനന്തൻ. കണ്ണൂരിലെ സി.പി.എം നേതാവും ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതിയുമായ കുഞ്ഞനന്തന് ഹൈക്കോടതി ഈയിടെ ഇടക്കാല ജാമ്യം അനുവദിച്ചത് വിവാദമായിരുന്നു.
കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന കുഞ്ഞനന്തന് ചികിത്സയുടെ ഭാഗമായാണ് മൂന്ന് മാസത്തേക്ക് ഹൈകോടതി ഇടക്കാല ജാമ്യം നൽകിയത്. ജയില്‍ ശിക്ഷ റദ്ദാക്കി കൊണ്ടാണ് താത്കാലികമായി കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ഇത്രയും നാൾ നടത്തിയ ചികിത്സകള്‍ മതിയാകില്ലെന്നും ആശ്രുപത്രിയില്‍ അഡ്മിറ്റായുള്ള ചികിത്സ വേണമെന്നും കുഞ്ഞനന്തൻ ആവശ്യപ്പെട്ടിരുന്നു. 2012 മെയ് നാലിനാണ് കോഴിക്കോട്ടെ ഒഞ്ചിയത്ത് വച്ച് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. ഒരു വിവാഹത്തിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങി വരികയായിരുന്ന ചന്രശേഖരനെ അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം അതിക്രൂരമായി വെട്ടികൊല്ലപ്പെടുത്തുകയായിരുന്നു.