രോഗപ്രതിരോധത്തിനും സൗന്ദര്യത്തിനും ഓറഞ്ച് കഴിക്കുന്നവർക്ക് ഓറഞ്ച് തൊലിയുടെ മേന്മ അറിയാമോ എന്ന് സംശയമാണ്. എന്നാൽ കേട്ടോളൂ. വിറ്റാമിൻ സിയുടെ വലിയ ശേഖരം ഓറഞ്ച് തൊലിയിലുണ്ട്. അമിതവണ്ണം, കൊളസ്‌ട്രോൾ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായ ഓറഞ്ച് തൊലി മികച്ച രോഗപ്രതിരോധശേഷി നിങ്ങൾക്ക് നൽകും. അയേൺ, സിങ്ക്, മെഗ്നീഷ്യം, കോപ്പർ , നാരുകൾ, പ്രോട്ടീൻ, സിട്രസ് ഓയിൽ എന്നിവയും ഓറഞ്ച് തൊലിയിലുണ്ട്.
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഹെസ്‌പെരിഡിൻ എന്ന മൂലകത്തിന്റെ സ്രോതസാണ് ഓറഞ്ചിന്റെ തൊലി. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണ ക്രമീകരണത്തിനൊപ്പം ഓറഞ്ച് തൊലിയിട്ട് തിളപ്പിച്ച വെള്ളം കൂടി കുടിച്ചോളൂ. ശരീരഭാരം കുറയും.
ദഹനപ്രശ്നങ്ങൾ കുറയാനും ഓറഞ്ച് തൊലിയിട്ട് വെള്ളം ഇടയ്ക്കിടെ കുടിച്ചാൽ മതി. അസിഡിറ്റി ഉള്ളവർക്കും ഗുണം നൽകും.
ശ്വാസംമുട്ടൽ ഉൾപ്പടെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. ഓറഞ്ച് തൊലിയിട്ട് തിളപ്പിച്ച വെള്ളം. ഈ പാനീയത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തേനിലോ തൈരിലോ ചേർത്ത് കഴിച്ചാൽ ചർമ്മം മൃദുവും സുന്ദരവുമാകും.