കൊവിഡ് കാലത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതുപോലെതന്നെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനങ്ങളെയും ഒരുപോലെ വിമർശിക്കുകയാണ് കെ.പി.സി.സി ജനറൽ സെക്രട്ടറിയായ മണക്കാട് സുരേഷ്. പ്രധാനമന്ത്രി ഏർപ്പെടുത്തിയ കൊവിഡ് പ്രതിരോധ മാർഗമായ ലോക്ക്ഡൗൺ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ആകെ തകിടം മറിച്ചുവെന്നും രാജ്യത്ത് ഇന്ധന വില അടിക്കടി വർധിക്കുന്നത് മോദിയുടെ 'കിരീടത്തിലെ പൊൻതൂവലാണെന്നും സുരേഷ് തന്റെ ഫേസ്‍ബുക്ക് പോസ്റ്റിലൂടെ പറയുന്നു. സമാനമായി അമിത വൈദ്യുതി ബില്ലിന്റെയും ഭക്ഷ്യധാന്യ കിറ്റിന്റെയും മറ്റും കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സുരേഷ് തന്റെ കുറിപ്പിൽ വിമർശിക്കുന്നുണ്ട്.
മണക്കാട് സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'വീണവായനയും കഴുത്തറുപ്പും.കോട്ടിട്ട മോദിയും മുണ്ടുടുത്ത മോദിയും!!!!!!!
നീറോ ചക്രവർത്തി എത്ര പാവം! പുളളി വീണ വായിക്കുക മാത്രമായിരുന്നു! കഴുത്തറുത്തതായി ഒരു ചരിത്രകാരനും ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.നരേന്ദ്ര ദാമോദര മോദി 2020-ൽ സൃഷ്ട്ടിക്കുമെന്ന് പറഞ്ഞ പുതിയ ഇൻഡ്യയുടെ സ്ഥിതി റോമാ സാമ്രാജ്യം കത്തിയെരിയുന്നതിന് സമമാണ്. അശാസ്ത്രീയ ലോക്ക് ഡൗൺ സമ്പദ്ഘടനയെ തകർത്തു, 500-ൽ നിന്ന് കോവിഡ് 19 രോഗികൾ മുന്നു ലക്ഷം കടക്കുന്നു. ജനം പൊറുതിമുട്ടി നട്ടം തിരിയുബോൾ മോദി അടിക്കടി പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് കഴുത്തറുക്കുന്നു. ലോകവിപണിൽ ക്രൂഡോയിൽ വില അടിക്കടി കുറയുമ്പോൾ മോദി ഇൻഡ്യയിൽ അടിക്കടി വിലവർദ്ധിപ്പിക്കുന്നു. ഈ പകൽകൊള്ള രാജ്യത്തിന്റെ 8pm പ്രധാനമന്ത്രിയുടെ കിരീടത്തിലെ പൊൻ തൂവലാണ്. ലോകത്ത് കുറയുമ്പോൾ ഇൻഡ്യയിൽ കൂടുന്നു. കൊറോണയും ഇപ്പോ ഈ വഴിക്കാണ്...
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കഴിഞ്ഞ 6 വർഷമായി തകർച്ചയിലാണ് പക്ഷേ മോദിക്ക് ഉർവ്വശി ശാപം ഉപകാരമാണ്. ക്രൂഡോയിൽ വരുമാന കൊണ്ട് മോദി ഇൻഡ്യയിൽ രാഷ്ട്രീയ കുതിര കച്ചവടത്തിന് പുതിയ സമവാക്യങ്ങൾ തീർത്തു. ഒരു MLA ക്ക് ഒരു കോടി എന്നതിൽ തുടങ്ങി ഇപ്പോ രാജസ്ഥാനിൽ എത്തി നിൽക്കുമ്പോൾ അത് 25 കോടി വരെയായിരിക്കുന്നു. എവിടെ നിന്ന് ഈ പണം? ഈ പണമുപയോഗിച്ചല്ലേ കർണ്ണാക.ഗോവ, ഹരിയാന, മിസോറാം, മണിപ്പൂർ മദ്ധ്യപ്രദേശ് തുടങ്ങി നിരവധി സ്റ്റേറ്റിൽ BJP ഭരണം ഉണ്ടാക്കിയത്?? ഈ കൊറോണ കാലത്തും പ്രതിരോധത്തെക്കാൾ രാഷ്ട്രീയ വൈരനിര്യാതനം നിർവ്വഹിക്കാനല്ലേ BJPതയ്യാറാകുന്നത്?
അതുപോലെ നമ്മുടെ അശാന്തമായ അതിർത്തി പ്രദേശങ്ങൾ നോക്കൂ ... ചൈന ലഡാക്ക് കയ്യേറി, LAC(line of actual control) ലംഘിച്ചു നമ്മുടെ ജവാൻമാരെ ആക്രമിച്ചു. എന്ത് പ്രതികരണമാണ് നാളിതുവരെ മോദിയുടെ ഭാഗത്ത നിന്ന് ഉണ്ടായത്. ചൈനയുടെ കൈയ്യേറ്റം ലോകമറിഞ്ഞിട്ടും മോദിയും Rടട ഉം അറിഞ്ഞില്ല. എന്തേ 55 ഇഞ്ച് നെഞ്ചളവ് ഇപ്പോ ചുരുങ്ങി പോയോ?Rടട ആർമി പിരിച്ചു വിടപ്പെട്ടോ???അല്ലയോ BJP ക്കാരെ ചൈനാ ചലോയെന്ന് എന്തുകൊണ്ട് നിങ്ങൾ മുദ്രാവാക്യം വിളിക്കുന്നില്ല. ചൈനീസ് പ്രധാനമന്ത്രിയെ കൊണ്ട് വന്ന് തമിഴ്നാട്ടിലെ മാമല്ലപുരത്ത് സൽക്കരിച്ച് മൂന്ന് വെള്ളി തികയും മുമ്പേ ഇൻഡ്യയുടെ ജവാൻമാർക്ക് ക്രുരത വാങ്ങി കൊടുത്ത ആ അന്തസ്സുണ്ടല്ലോ അത് ഓസ്കാറിന് നിശ്ചയമായും പരിഗണിക്കേണ്ടതാണ്. ചൈനക്ക് പുറമേേ നേപ്പാളും ഇൻഡ്യൻ അതിർത്തി പ്രദേശങ്ങൾ ചേർത്ത് പുതിയ മാപ്പ് വരച്ചിരിക്കുന്നു. മോദിക്ക് പശുപതിനാഥന്റെ നാടിന്റെ ചെറ്റത്തരത്തെ കുറിച്ച് എന്താണ് പറയാനുള്ളത്? ഒൻപത് ലക്ഷം കോടി രൂപം നേപ്പാൾ പക്കേജ് അനുവദിച്ച മോദിയുടെ ഇൻഡ്യ കൊടുക്കുന്ന പെട്രോൾ നേപ്പാൾ വിൽക്കുന്നത് 45 രുപയാണ് ലിറ്ററിന്.ഇൻഡ്യൻ ജനത ലിറ്ററിന് എത്ര കൊടുക്കുന്നു?? ഇതേ പെട്രോൾ വാങ്ങാൻ??
ദേശീയ സുരക്ഷ അപകടത്തിലാണ് ഖാണ്ഡഹാർ മുതലിങ്ങോട്ട് ബാലക്കോട്ട് പുൽവാമ ആക്രമണങ്ങൾ എന്ത് സന്ദേശമാണ് രാജ്യത്തിന് നല്കുന്നത്? ദേശീയ സുരക്ഷയെപ്പറ്റി സോഷ്യൽ മീഡിയയിൽ പരാമർശം പാടില്ലെന്നാണ് കേന്ദ്ര നിയമ മന്ത്രിയുടെ പുതിയ ഫത്വ.2014-ൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതാര്? സൈബറിടങ്ങളിൽ ദേശീയ സുരക്ഷ ചർച്ച ചെയ്യാൻ വേണ്ടി മാത്രമായിരുന്നില്ലേ നരേന്ദ്രമോഡി ശ്രമിച്ചിരുന്നത്?? ഇപ്പോ അത് പാടില്ലെന്ന് പറയുന്നത് എന്തു ന്യായം?? UPA കാലത്തെ രാജ്യരക്ഷ മന്ത്രി ശ്രീ Ak ആൻറണിയെ പോലും പാക്ചാരൻ എന്നു വിളിച്ചവർ ഇപ്പോ ചൈന വിഷയങ്ങളിൽ പ്രതികരിക്കുന്നില്ലെങ്കിൽ, പ്രതികരിക്കുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെങ്കിൽ അവരല്ലെ യഥാർത്ഥ ചാരൻമാർ.കോൺഗ്രസ്സ് ഈ വിഷയത്തിൽ ഭരണ ഘടനാപരമായി ഇടപെടുന്നു.1951 ലെ ആദ്യ ഭരണഘടന ഭേദഗതി പ്രകാരമുള്ള friendly relations to a foreign country എന്ന അടിസ്ഥാന തത്വത്തിലൂടെ മാത്രമേ കോൺഗ്രസ് ഇതുവരെ മുന്നോട്ട് പോയിട്ടുള്ളൂ BJP അത് ഓർക്കണം.
ഈ രാജ്യത്തിന്റെ വിഭവശേഷി മുഴുവൻ നശിപ്പിച്ചു.GDP കൊറോണക്ക് മുന്നേ 4.3 എന്ന നിരക്കിലാണ് നിന്നിരുന്നത്. ഇപ്പോൾ എന്താ സ്ഥിതി? ബ്രിട്ടീഷ് കാർ ഇൻഡ്യ വിട്ട 1947-ൽ പോലും GDP 4.4 ശതമാനമായിരുന്നു.
നമ്മുടെ സ്റ്റേറ്റിന്റെ മുണ്ടുടുത്ത മോദി പിണറായി വിജയന്റെ ഭരണം നോക്കൂ.. കറണ്ട് ഉപയോഗിക്കുന്നവരെയെല്ലാം കറണ്ടടിപ്പിക്കുന്നു. 700 രൂപയുടെ ഭക്ഷ്യധാന്യ കിറ്റ് വാങ്ങിയെന്ന ഒരേ ഒരു കുറ്റത്തിന് വാങ്ങിയവരെയും വാങ്ങാത്തവരെയുമെല്ലാം ഒരു പോലെ കഴുത്തറുക്കുന്നു. രണ്ടര ലക്ഷം കോറന്റെയിൻ ബെഡ് രോഗികളുടെ വീട്ടിൽ തന്നെ ഒരുക്കി പ്രവാസികളെ ആനയിക്കുന്ന ലോകൈക കോവിഡ് രക്ഷകന്റെ തനിനിറം ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ബന്ധു നിയമനം, കായൽ കൈയ്യേറ്റം, കൊലപാതക പരമ്പരകൾ, കോടികൾ ഖജനാവിന് നഷ്ടം വരുത്തി കേസ് നടത്തിപ്പ് ,വിദേശതട്ടിപ്പ്, സർവ്വകലാശാല മാർക്ക് ദാനം,PSC തട്ടിപ്പ്, പ്രളയ ഫണ്ട് തട്ടിപ്പ് തുടങ്ങിയ അഴിമതികൾക്ക് പുറമേ ഇപ്പോൾ സ്പ്രിഗ്ലർ, വെബ്ക്യൂ, പമ്പാത്രിവേണി മണൽ കൊള്ള, തോട്ടപ്പള്ളി കരിമണൽ കൊള്ള, അതിരപ്പള്ളി വിഷയമ sക്കം കൊറോണക്കാലത്തെ പുട്ട് കച്ചവടങ്ങളാണല്ലോ?
ജനം പൊറുതിമുട്ടിയിരിക്കുകയാണ്.ജനത്തെ രക്ഷിക്കാൻ കോൺഗ്രസ്സ് പ്രതിഞ്ജാ ബദ്ധമാണ്.ഇലക്ട്രിസിറ്റി ബിൽ കൊള്ളയ്ക്കെതിരെ ശക്തമായ സമരവുമായി കോൺഗ്രസ്സും UDF ഉം മുന്നോട്ട് വരുക തന്നെ ചെയ്യും.. ജയ് ഹിന്ദ്.
മണക്കാട് സുരേഷ്
കെ.പി.സി.സി ജനറൽ സെക്രട്ടറി'