ലോകം കൊവിഡിനോട് പൊരുതുമ്പോൾ കൊറോണയെ ദേവിയായി സങ്കൽപിച്ച് കേരളത്തിൽ ഒരു ആരാധനാ കേന്ദ്രം. കൊല്ലം കടയ്ക്കൽ ചിതറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഹൂർത്തം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അനിലനാണ് വസതിയോടു ചേർന്നുള്ള പൂജാമുറിയിൽ ' കൊറോണാ ദേവി 'യെ പൂജിക്കുന്നത്. ഇക്കാര്യം അനിലിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
''ലോക രാഷ്ട്രങ്ങളെയും
മഹാവ്യാധിയുടെ കാലത്ത് ആരോഗ്യ പ്രവർത്തകർ, പ്രതിരോധ വാക്സിൻ കണ്ടെത്താൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാർ
അവശതയനുഭവിക്കുന്നവരെ സഹായിച്ചതിനു ശേഷം ആ വിവരം രഹസ്യമായി അറിയിച്ചാൽ ദേവീപൂജ നടത്തിയ പ്രസാദം തപാലിൽ അയച്ചു തരുന്ന വഴിപാടു രീതിയാണ് ഇവിടെ അവലംബിക്കുന്നതെന്നും അനിലൻ പറയുന്നു.
അതേസമയം വാക്സിൻ കണ്ടെത്തേണ്ടതു മെഡിക്കൽ വിദഗ്ധരാണെന്നും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.എന്നാൽ ഈ പോസ്റ്റിനോട് അനുകൂലിക്കുന്നവരേക്കാൾ പ്രതികൂലിക്കുന്നവരാണ്. വെറുതേ ആളുകളിൽ അന്ധവിശ്വാസം ഉണ്ടാക്കരുതെന്നും സമയം കിട്ടുമ്പോൾ സ്കൂളിൽ പോയി പഠിക്കാനുമൊക്കെ ആളുകൾ നിർദ്ദേശിക്കുന്നു.ഇതിനോടകം 356 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.