a

കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന നാവിക സേനയുടെ കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ മോഷണം നടത്തിയതിന് പിടിയിലായവരുമായി തെളിവെടുപ്പ് തുടരുന്നു. രാജസ്ഥാൻ,ബീഹാർ സംസ്ഥാനങ്ങളിലുള്ളവരാണ് പിടിയിലായത്. പ്രതികളുമായി ഇരുസംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തി.

ഹാർഡ് ഡിസ്ക് ഒളിപ്പിച്ചത് തേവരയിലെ വീട്ടിലാണെന്ന് പ്രതികൾ സമ്മതിച്ചു. പ്രതികൾക്ക് കൊവിഡില്ലെന്ന് പരിശോധനയിൽ വ്യക്തമായി. തെളിവെടുപ്പ് പൂർത്തിയായിട്ടില്ലെന്നും, പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകണമെന്നും ആവശ്യപ്പെട്ട് എൻ.ഐ.എ ഉടൻ അപേക്ഷ നൽകും. ഇൗ വീട്ടിൽ ഇവരോടൊപ്പം താമസിച്ച മറ്റ് നാലുപേരെക്കൂടി ചോദ്യം ചെയ്യും.

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് ഒരു വർഷം മുൻപാണ് ഹാർഡ് ഡിസ്കുകൾ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്.കപ്പലിലെ പെയിന്റിംഗ് തൊഴിലാളികളായ ഇവർ, ജോലി നഷ്ടമായി മടങ്ങുമ്പോൾ ഹാർഡ് ഡിസ്ക് കൂടി എടുത്ത് സ്ഥലം വിടുകയായിരുന്നു എന്നാണ് പ്രതികൾ പറയുന്നത്. പ്രതികളിൽ നിന്ന് രണ്ട് ഹാർഡ് ഡിസ്കുകൾ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്.